University News
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം​ബി​എ അ​ഡ്മി​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ 19 വ​രെ നീ​ട്ടി
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം​ബി​എ അ​ഡ്മി​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ 19 വ​രെ നീ​ട്ടി. 16മു​ത​ൽ 19വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കു​ള​ള ജി​ഡി​യും ഇ​ന്‍റ​ർ​വ്യൂ​വും 20ന് ​രാ​വി​ലെ 9.30 മു​ത​ൽ എ​സ്ഡി​ഇ​യി​ൽ ന​ട​ത്തും. യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ അ​ന്നേ ദി​വ​സം ത​ന്നെ ഫീ​സ് ഒ​ടു​ക്കി അ​ഡ്മി​ഷ​ൻ നേ​ട​ണം.

വൈ​വാ​വോ​സി

2018 സെ​പ്റ്റം​ബ​ർ/​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ എം​എ​സ്ഡ​ബ്യൂ സോ​ഷ്യ​ൽ വ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 16, 17 തീ​യ​തി​ക​ളി​ൽ ശ്രീ​കാ​ര്യം ല​യോ​ള കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സീ​റ്റൊ​ഴി​വ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്ര​ത്തി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ശാ​സ്താം​കോ​ട്ട ഡി​ബി കോ​ള​ജി​ൽ ന​വം​ബ​ർ നാ​ലി​ന് തു​ട​ങ്ങു​ന്ന പി​എ​സ്‌​സി അം​ഗീ​കാ​ര​മു​ള​ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (ആ​റു മാ​സം), സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക​ന്പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സു​ക​ൾ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. മ​റ്റു കോ​ഴ്സു​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്കും ജോ​ലി​യു​ള​ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ 9446475975 എ​ന്ന ന​ന്പ​റി​ൽ ല​ഭ്യ​മാ​ണ്.