വാക്ക്-ഇൻ-ഇന്റർവ്യൂ
മഹാത്മാ ഗാന്ധി സർവകലാശാലയുടെ തലപ്പാടി കാന്പസിൽ പ്രവർത്തിക്കുന്ന അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ റിസർച്ച് അസോസിയേറ്റുകളെയും സീനിയർ/ജൂനിയർ പ്രൊജക്ട് ഫെലോകളെയും തെരഞ്ഞെടുക്കുന്നതിനായി 20ന് രാവിലെ 11ന് വാക്ക്ഇൻഇന്റർവ്യു നടത്തും. വിശദവിവരങ്ങൾ www.mgu.ac.in, www.iucbr.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
പ്രാക്ടിക്കൽ
2018 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി ബയോടെക്നോളജി (സിഎസ്എസ് റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 23 മുതൽ അതത് കോളജിൽ നടത്തും.
2018 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബോട്ടണി (സിഎസ്എസ് റഗുലർ/സപ്ലിമെന്ററി) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ 23 മുതൽ 26 വരെ അതത് കോളജുകളിൽ നടത്തും.
ലോ കോളജുകൾക്ക് അവധി
മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള ലോ കോളജുകളിലെ മുഴുവൻ അധ്യാപകരും നവംബർ അഞ്ചു മുതൽ 10 വരെ നടക്കുന്ന എൽഎൽബി പരീക്ഷകളുടെ മൂല്യനിർണയ ക്യാന്പിൽ പങ്കെടുക്കണം. അന്നേ ദിവസങ്ങളിൽ ലോകോളജുകളിലെ വിദ്യാർഥികൾക്ക് അവധി ആയിരിക്കും.
പരീക്ഷാഫലം
2018 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി സൈക്കോളജി (പിജിസിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
ബാങ്ക് ടെസ്റ്റ് പരിശീലനം
വിവിധ ബാങ്കുകളിലേക്ക് ഐബിപിഎസ് നടത്തുന്ന മത്സര പരീക്ഷകൾക്കുള്ള പരിശീലനം മഹാത്മാഗാന്ധി സർവകലാശാലാ എംപ്ലോയ്മെന്റ് ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ആരംഭിക്കും. ഫോണ്: 0481 2731025.