കുസാറ്റിൽ ചാന്‍സലേഴ്സ് ചെയര്‍ ഉദ്ഘാടനം ഇന്ന്
കളമശേരി: മികച്ച സർവകലാശാലയ്ക്കുള്ള ഗവർണറുടെ അംഗീകാരത്തോടൊപ്പം ലഭിച്ച അഞ്ചു കോടി രൂപയില്‍നിന്ന് രണ്ടരക്കോടി ഉപയോഗിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിൽ ചാന്‍സലേഴ്സ് ചെയര്‍ ആരംഭിക്കുന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് സര്‍വകലാശാലയുടെ സയന്‍സ് സെമിനാര്‍ കോംപ്ലക്സ് മിനി ഹാളില്‍ നടക്കും. വൈസ് ചാന്‍സലര്‍ ഡോ. ജെ. ലതയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.