University News
ബ​യോ​ള​ജി ഉ​പ​രി​പ​ഠ​ന​ത്തി​നു സം​യു​ക്ത പ്ര​വേശ​ന പ​രീ​ക്ഷ
ലൈ​​​ഫ് സ​​​യ​​​ൻ​​​സി​​​ലെ അ​​​ടി​​​സ്ഥാ​​​ന കോ​​​ഴ്സാ​​​ണു ജീ​​​വ​​​ശാ​​​സ്ത്രം. ഒ​​​രു കാ​​​ല​​​ത്ത് ഈ ​​​വി​​​ഷ​​​യം പ​​​ഠി​​​ച്ചാ​​​ൽ കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​രാ​​​കാം എ​​​ന്ന​​​തു മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന ക​​​രി​​​യ​​​ർ സാ​​​ധ്യ​​​ത.

ഇ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​വൃ​​​ത്തി ഇ​​​ഷ്ട​​​പ്പെ​​​ടാ​​​ത്ത​​​വ​​​ർ​​​ക്ക് ബി​​​രു​​​ദ​​​പ​​​ഠ​​​ന​​​ശേ​​​ഷം വ​​​ഴി​​​മാ​​​റി പ​​​ഠി​​​ക്കാ​​​ൻ സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ ലൈ​​​ഫ് സ​​​യ​​​ൻ​​​സി​​​ലെ ത​​​ന്നെ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ൾ ധാ​​​രാ​​​ള​​​മു​​​ണ്ട്. ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി മു​​​ത​​​ൽ വൈ​​​ൽ​​​ഡ് ലൈ​​​ഫ് സ​​​യ​​​ൻ​​​സ് ​വ​​​രെ തു​​​ട​​​ർ​​പ​​​ഠ​​​ന ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ യോ​​​ജി​​​ച്ച മേ​​​ഖ​​​ല​​​ക​​​ളാ​​​ണ്. ഇ​​​വ​​​യെ​​​ല്ലാം ജോ​​​ലി ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്.

മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, മോ​​​ളി​​​ക്യൂ​​​ലാ​​​ർ ബ​​​യോ​​​ള​​​ജി, അ​​​പ്ലൈ​​​ഡ് മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, ജ​​​ന​​​റ്റി​​​ക്സ്, ജി​​​നോ​​​മി​​​ക്സ്, ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, ബ​​​യോ ഇ​​​ൻ​​​ഫ​​​ർ​​​മാ​​​റ്റി​​​ക്സ്, ഫൈ​​​റ്റോ കെ​​​മി​​​സ്ട്രി എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​ത്യേ​​​കം കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ഈ ​​​രം​​​ഗ​​​ത്തെ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ൽ ഗ​​​വേ​​​ഷ​​​ണ​​​വും ന​​​ട​​​ത്താം.

ഇ​​​ങ്ങ​​​നെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു മു​​​മ്പി​​​ൽ ഗ​​​വേ​​​ഷ​​​ണ, പ​​​ഠ​​​ന സാ​​​ധ്യ​​​ത​​​ക​​​ൾ തു​​​റ​​​ന്നി​​​ടു​​​ന്ന​​​താ​​​ണ് നാ​​​ഷ​​​ണ​​​ൽ സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സും (എ​​​ൻ​​​സി​​​ബി​​​എ​​​സ്) ടാ​​​റ്റാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫ​​​ണ്ട​​​മെ​​​ന്‍റ​​​ൽ റി​​​സ​​​ർ​​​ച്ചി​​​ന്‍റെ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സും (ഡി​​​ബി​​​എ​​​സ്) സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ജോ​​​യി​​​ന്‍റ് ഗ്രാ​​​ജ്വേ​​​റ്റ് എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ഇ​​​ൻ ബ​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ഇ​​​ന്‍റ​​​ർ ഡി​​​സി​​​പ്ലി​​​ന​​​റി ലൈ​​​ഫ് സ​​​യ​​​ൻ​​​സ​​​സ് (ജെ​​​ജി​​​ഇ​​​ഇ​​​ബി​​​ഐ​​​എ​​​ൽ​​​എ​​​സ്). ഡി​​​സം​​​ബ​​​ർ ഒ​​​മ്പ​​​തി​​​നു രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും. ന​​​വം​​​ബ​​​ർ 12ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
ജീ​​​വ​​​നു​​​ള്ള പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ളി​​​ലെ ഭൗ​​​തി​​​ക, രാ​​​സ ഘ​​​ട​​​ക​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഇ​​​ന്‍റ​​​ർ ഡി​​​സി​​​പ്ല​​​ന​​​റി ബ​​​യോ​​​ള​​​ജി പ്രോ​​​ഗ്രാ​​​മി​​​ലും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കാ​​​നും സൗ​​​ക​​​ര്യ​​​മു​​​ണ്ട്.

പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ജെ​​​ജി​​​ഇ​​​ഇ​​​ബി​​​ഐ​​​എ​​​ൽ​​​എ​​​സ് സ്കോ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മെ​​​ങ്കി​​​ലും അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ വ്യ​​​ത്യ​​​സ്ത​​​മാ​​​ണ്.

രാ​​​ജ്യ​​​ത്തെ പ​​​തി​​​ന​​​ഞ്ചു മു​​​ൻ​​​നി​​​ര ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഈ ​​​ടെ​​​സ്റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു പി​​​എ​​​ച്ച്ഡി, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ​​​സ​​​സി പി​​​എ​​​ച്ച്ഡി, എം​​​എ​​​സ്‌​​​സി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​ത്. അ​​​ഡ്മി​​​ഷ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം.

ജെ​​​ജി​​​ഇ​​​ഇ​​​ബി​​​ഐ​​​എ​​​ൽ​​​എ​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ: അ​​​ഡ്വാ​​​ൻ​​​സ്ഡ് സെ​​​ന്‍റ​​​ർ ഫോ​​​ർ ട്രീ​​​റ്റ്മെ​​​ന്‍റ്, റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ഇ​​​ൻ കാ​​​ൻ​​​സ​​​ർ​​​മും​​​ബൈ (http://www.actrec.g ov.in/), സെ​​​ന്‍റ​​​ർ ഫോ​​​ർ സെ​​​ല്ലു​​​ലാ​​​ർ ആ​​​ൻ​​​ഡ് മോ​​​ളി​​​ക്യു​​​ളാ​​​ർ ബ​​​യോ​​​ള​​​ജി​​​ഹൈ​​​ദ​​​രാ​​​ബാ​​​ദ് (http://www.c cmb.r es.in), നാ​​​ഷ​​​ണ​​​ൽ ബ്രെ​​​യി​​​ൻ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ​​​മ​​​നേ​​​സാ​​​ർ (http://ww w.nb rc.ac.in), ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് പൂ​​​ന, മൊ​​​ഹാ​​​ലി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ബം​​​ഗ​​​ളൂ​​​രു, കോ​​​ൽ​​​ക്ക​​​ത്ത, ഭോ​​​പ്പാ​​​ൽ(http://www.ii ser bhopal.ac.in, http://ww w.iiserkol.ac.in, www.iisermohali.ac.in, http://ww w.i iserpun e.ac.in, http://www.iisertv m.ac.in,), ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ സ്റ്റെം ​​​സെ​​​ൽ ബ​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് റീ​​​ജ​​​ന​​​റേ​​​റ്റീ​​​വ് മെ​​​ഡി​​​സി​​​ൻ​​​ബം​​​ഗ​​​ളൂ​​​രു (http:/nste m.res.in), സെ​​​ന്‍റ​​​ർ ഫോ​​​ർ ഡി​​​എ​​​ൻ​​​എ ഫിം​​​ഗ​​​ർ പ്രി​​​ന്‍റിം​​​ഗ് ആ​​​ൻ​​​ഡ് ഡ​​​യ​​​ഗ​​​ണോ​​​സ്റ്റി​​​ക്സ്​​​ഹൈ​​​ദ​​​രാ​​​ബാ​​​ദ് (http://www.cdf d.org.in), നാ​​​ഷ​​​ണ​​​ൽ സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ്​​​ബം​​​ഗ​​​ളൂ​​​രു (http://www .ncbs.res. in), ഡി​​​പ്പ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് ടാ​​​റ്റാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫ​​​ണ്ട​​​മെ​​​ന്‍റ​​​ൽ റി​​​സ​​​ർ​​​ച്ച്​​​മും​​​ബൈ (http://www .tifr.res.in/~dsb), നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​മ്യൂ​​​ണോ​​​ള​​​ജി​​​ന്യൂ​​​ഡ​​​ൽ​​​ഹി(http://www. nii.res.in), നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് ഭു​​​വ​​​നേ​​​ശ്വ​​​ർ ( www.niser), നാ​​​ഷ​​​ണ​​​ൽ സെ​​​ന്‍റ​​​ർ ഓ​​​ഫ് സെ​​​ൽ സ​​​യ​​​ൻ​​​സ​​​സ്​​​പൂ​​​ന (www. nccs.res.in) , റീ​​​ജ​​​ണ​​​ൽ സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​യോ ടെ​​​ക്നോ​​​ള​​​ജി ഫ​​​രീ​​​ദാ​​​ബാ​​​ദ് (www.rcb.r es.in), സാ​​​ഹാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ന്യൂ​​​ക്ലി​​​യ​​​ർ ഫി​​​സി​​​ക്സ് കോ​​​ൽ​​​ക്ക​​​ത്ത, (www.sah a.ac.in), നാ​​​ഷ​​​ണ​​​ൽ സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് ബം​​​ഗ​​​ളൂ​​​രു (www.ncbs.re sin), ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​ത്ത​​​മാ​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ്​​​ചെ​​​ന്നൈ (www.imsc.resin) സ്കൂ​​​ൾ ഓ​​​ഫ് ലൈ​​​ഫ് സ​​​യ​​​ൻ​​​സ​​​സ് മ​​​ണി​​​പ്പാ​​​ൽ (mani pal.edu/slsmanipal.html).

ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ലൂ​​​ടെ എം​​​എ​​​സ്‌​​​സി ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ലും എം​​​എ​​​സ്‌​​​സി വൈ​​​ൽ​​​ഡ്‌​​​ലൈ​​​ഫ് ബ​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ക​​​ണ്‍​സ​​​ർ​​​വേ​​​ഷ​​​ൻ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ നാ​​​ഷ​​​ണ​​​ൽ സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ലും മ​​​ത്ര​​​മേ​​​യു​​​ള്ളു.

പി​​​എ​​​ച്ച്ഡി പ്രോ​​​ഗ്രാ​​​മി​​​ന് സ​​​യ​​​ൻ​​​സി​​​ൽ എം​​​എ​​​സ്‌​​​സി, എം​​​എ​​​സ്‌​​​സി അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ, ബി​​​ടെ​​​ക്, ബാ​​​ച്ചി​​​ല​​​ർ ഇ​​​ൻ വെ​​​റ്റ​​​റി​​​ന​​​റി സ​​​യ​​​ൻ​​​സ്, ബി​​​ഫാം, എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ് പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പി​​​എ​​​ച്ച്ഡി​​​ക്കും എം​​​എ​​​സ്‌​​​സി ബൈ ​​​റി​​​സ​​​ർ​​​ച്ച് പ്രോ​​​ഗ്രാ​​​മി​​​നും അ​​​ടി​​​സ്ഥാ​​​ന ശാ​​​സ്ത്ര​​​ത്തി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. എം​​​എ​​​സ്‌​​​സി വൈ​​​ൽ​​​ഡ് ലൈ​​​ഫ് ബ​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ക​​​ണ്‍​സ​​​ർ​​​വേ​​​ഷ​​​ൻ കോ​​​ഴ്സി​​​ന് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

ഓ​​​ണ്‍​ലൈ​​​നാ​​​യി വേ​​​ണം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ. 900 രൂ​​​പ​​​യാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്ക് 300 രൂ​​​പ. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ സി​​​ല​​​ബ​​​സും മാ​​​തൃ​​​കാ ചോ​​​ദ്യ​​​പേ​​​പ്പ​​​റും വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ: കൊ​​​ച്ചി, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, ബം​​​ഗ​​​ളൂ​​​രു, ഭു​​​വ​​​നേ​​​ശ്വ​​​ർ, ച​​​ണ്ഡി​​​ഗ​​​ഡ്, ചെ​​​ന്നൈ, ഡ​​​ൽ​​​ഹി, ഗോ​​​ഹ​​​ട്ടി, ഹ​​​ൽ​​​ഡ്വാ​​​നി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ഇ​​​ൻ​​​ഡോ​​​ർ, ജ​​​മ്മു, ജ​​​യ്പൂ​​​ർ, കാ​​​ണ്‍​പൂ​​​ർ, കോ​​​ൽ​​​ക്ക​​​ത്ത, മ​​​ധു​​​ര, മം​​​ഗ​​​ലാ​​​പു​​​രം, മും​​​ബൈ, നാ​​​ഗ്പൂ​​​ർ, പാ​​​റ്റ്ന, പൂ​​​ന, ശ്രീ​​​ന​​​ഗ​​​ർ, വാ​​​ര​​​ണാ​​​സി, വി​​​ശാ​​​ഖ​​​പ​​​ണം.

വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ഡ്മി​​​ഷ​​​ൻ സെ​​​ക്‌​​​ഷ​​​ൻ, നാ​​​ഷ​​​ണ​​​ൽ സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ്, ബം​​​ഗ​​​ളൂ​​​രു 560 065. ഫോ​​​ണ്‍: (080) 23666332, 23666021.
More News