University News
നീ​റ്റ് എം​ഡി​എ​സ് ഡി​സം​ബ​ർ 14ന്
രാ​​ജ്യ വ്യാ​​പ​​ക​​മാ​​യി ഡെ​​ന്‍റ​​ൽ പി​​ജി കോ​​ഴ്സു​​ക​​ളി​​ലെ അ​​ഡ്മി​​ഷ​​നു ന​​ട​​ത്തു​​ന്ന നീ​​റ്റ് എം​​ഡി​​എ​​സ് ഡി​​സം​​ബ​​ർ 14ന്. ​​ബി​​ഡി​​എ​​സ് പാ​​സാ​​യ​​വ​​ർ​​ക്കും മാ​​ർ​​ച്ച് 31ന​​കം ഇ​​ന്‍റേ​​ണ്‍​ഷി​​പ് പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷാ ഫീ​​സ് 3750 രൂ​​പ. പ​​ട്ടി​​ക ജാ​​തി​​വ​​ർ​​ഗ​​ക്കാ​​ർ​​ക്ക് 2750 രൂ​​പ. ന​​വം​​ബ​​ർ ആ​​റി​​ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം. കൊ​​ല്ലം. കോ​​ഴി​​ക്കോ​​ട്, തി​​രു​​വ​​ന​​ന്ത​​പു​​രം,തൃ​​ശൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളു​​ണ്ട്.

സം​​സ്ഥാ​​ന ഡെ​​ന്‍റ​​ൽ കോ​​ള​​ജു​​ക​​ളി​​ലേ​​ക്കും 50 ശ​​ത​​മാ​​നം അ​​ഖി​​ലേ​​ന്ത്യാ ക്വാ​​ട്ട സീ​​റ്റു​​ക​​ളി​​ലേ​​ക്കും സ്വ​​കാ​​ര്യ, ക​​ൽ​​പ്പി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലെ​​യും സാ​​യു​​ധ സേ​​നാ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ എം​​ഡി​​എ​​സ് സീ​​റ്റു​​ക​​ളി​​ലേ​​ക്കും നീ​​റ്റ് എം​​ഡി​​എ​​സ് വ​​ഴി​​യാ​​യി​​രി​​ക്കും അ​​ഡ്മി​​ഷ​​ൻ. എം​​ഡി​​എ​​സ് കോ​​ഴ്സി​​നു മ​​റ്റൊ​​രു പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ഉ​​ണ്ടാ​​യി​​രി​​ക്കി​​ല്ല. എ​​ന്നാ​​ൽ ന്യൂ​​ഡ​​ൽ​​ഹി​​യി​​ലെ ഓ​​ൾ ഇ​​ന്ത്യാ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ അ​​ഡ്മി​​ഷ​​നു നീ​​റ്റ് എം​​ഡി​​എ​​സ് ബാ​​ധ​​ക​​മ​​ല്ല. www.nbe.edu.in.

ഡി​​എ​​ൻ​​ബി പി​​ഡി സി​​ഇ​​ടി

ഡി​​പ്ലോ​​മേ​​റ്റ് ഓ​​ഫ് നാ​​ഷ​​ണ​​ൽ ബോ​​ർ​​ഡ് പോ​​സ്റ്റ് ഡി​​പ്ലോ​​മ സെ​​ൻ​​ട്ര​​ലൈ​​സ്ഡ് എ​​ൻ​​ട്ര​​ൻ​​സ് ടെ​​സ്റ്റ് (ഡി​​എ​​ൻ​​ബി പി​​ഡി സി​​ഇ​​ടി) ഡി​​സം​​ബ​​ർ 14 നാ​​ണു നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ന​​വം​​ബ​​ർ ആ​​റി​​ന​​കം ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. മെ​​ഡി​​ക്ക​​ൽ പോ​​സ്റ്റ് ഗ്രാ​​ജ്വേ​​റ്റ് ഡി​​പ്ലോ​​മ ഉ​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ടെ​​സ്റ്റ് സെ​​ന്‍റ​​റു​​ക​​ൾ: നോ​​യി​​ഡ, ഗ്രേ​​റ്റ​​ർ നോ​​യി​​ഡ. ഗു​​ഡ്ഗാ​​വ്, ന്യൂ​​ഡ​​ൽ​​ഹി, ജ​​യ്പൂ​​ർ, ഭോ​​പ്പാ​​ൽ, കോ​​ൽ​​ക്ക​​ത്ത, മും​​ബൈ, ന​​വി​​മും​​ബൈ, ബം​​ഗ​​ളൂ​​രു, ചെ​​ന്നൈ, ഹൈ​​ദ​​രാ​​ബാ​​ദ്. www.natboard.edu.in.

ഫോ​​റി​​ൻ മെ​​ഡി​​ക്ക​​ൽ ഗ്രാ​​ജ്വേ​​റ്റ് എ​​ക്സാം

വി​​ദേ​​ശ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ൽ പ​​ഠി​​ച്ച എം​​ബി​​ബി​​എ​​സ് ബി​​രു​​ദം നേ​​ടി​​യ​​വ​​ർ​​ക്ക് ഇ​​ന്ത്യ​​യി​​ൽ പ്രാ​​ക്ടീ​​സ് ചെ​​യ്യു​​ന്ന​​തി​​നു​​ള്ള സ്ക്രീ​​നിം​​ഗ് ടെ​​സ്റ്റാ​​യ ഫോ​​റി​​ൻ മെ​​ഡി​​ക്ക​​ൽ ഗ്രാ​​ജ്വേ​​റ്റ് എ​​ക്സാ​​മി​​നേ​​ഷ​​ൻ ഡി​​സം​​ബ​​ർ 14നു ​​ന​​ട​​ത്തും. ന​​വം​​ബ​​ർ ആ​​റി​​ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം. നാ​​ഷ​​ണ​​ൽ ബോ​​ർ​​ഡ് ഓ​​ഫ് എ​​ക്സാ​​മി​​നേ​​ഷ​​നാ​​ണു പ​​രീ​​ക്ഷാ ന​​ട​​ത്തി​​പ്പി​​ന്‍റെ ചു​​മ​​ത​​ല. ഇ​​ന്ത്യ​​ക്കാ​​ർ​​ക്കും വി​​ദേ​​ശ ഇ​​ന്ത്യ​​ക്കാ​​ർ​​ക്കു​​മാ​​ണ് അ​​പേ​​ക്ഷി​​ക്കാ​​വു​​ന്ന​​ത്. അ​​പേ​​ക്ഷാ ഫീ​​സ് 5550 രൂ​​പ.

കേ​​ര​​ള​​ത്തി​​ൽ കോ​​ഴി​​ക്കോ​​ട്ടും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളു​​ണ്ട്. www.nbe.edu.in,
More News