ഹ്യൂമാനിറ്റീസ് ബ്രാഞ്ചിൽപ്പെടുന്നതല്ലേ “ലിബറൽ ആർട്സ്’’ അനിത അരവിന്ദൻ, കൊല്ലം
ഹ്യുമാനിറ്റീസ് ബ്രാഞ്ചിൽ പഠിക്കുന്ന എല്ലാവിഷയങ്ങളും “ലിബറൽ ആർട്സി’’ന്റെ ഗണത്തിൽപ്പെടുന്നതാണ്. ഹ്യുമാനിറ്റീസിലുള്ളതു മനുഷ്യസംസ്കാരത്തെക്കുറിച്ചു പഠിക്കുന്ന വിഷയങ്ങളാണ്. ലിബറൽ ആർട്സ് കോഴ്സ് നടത്തുന്ന സർവകലാശാലകൾ അശോക യൂണിവേഴ്സിറ്റി, ശിവനാടാർ യൂണിവേഴ്സിറ്റി, ജിൻഡൽ ഗ്ലോബൽ യൂണിവേഴ്സിറ്റി എന്നിവയാണ്.
? നാട്ടിൽ പ്ലസ്ടു പാസായവർക്കു രണ്ടുവർഷം പഠനകാലമുള്ള ഡിപ്ലോമ പഠിക്കാൻ കഴിയുമെന്നറിഞ്ഞു. ഈ ഡിപ്ലോമകഴിഞ്ഞാൽ കേരളത്തിലെ എൻജിനിയറിംഗ് കോളജിൽ ലാറ്ററൽ എൻട്രി അഡ്മിഷൻ ലഭിക്കുമോ ഷാൻ മാത്യു, കൊട്ടിയൂർ
ഡയറക്ട്രേറ്റ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ’’ അംഗീകരിച്ചിട്ടുള്ള പോളിടെക്നിക് ഡിപ്പോമ ജയിച്ചവർക്കു കേരളത്തിലെ എൻജിനിയറിംഗ് കോളജുകളിൽ “ലാറ്ററൽ എൻട്രി ലഭിക്കും’’.
ഈ പ്രവേശനത്തിന് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന പ്രവേശനപരീക്ഷ പാസാകണം. കേരളത്തിൽ നടക്കുന്ന പോളി ഡിപ്ലോമ മൂന്നുവർഷം കാലദൈർഘ്യമുള്ളതാണ്. അടിസ്ഥാന യോഗ്യത പത്താംക്ലാസും. എന്നാൽ തമിഴ് നാട്ടിൽ 12ാം ക്ലാസ് പാസായ വിദ്യാർഥികൾക്കു രണ്ടുവർഷംകൊണ്ടു പോളി ഡിപ്ലോമ നൽകുന്ന പഠനപദ്ധതിയുണ്ട്. ഈ രണ്ടുവർഷ ഡിപ്ലോമ പാസായിട്ടുള്ളവർക്കു കേരളത്തിൽ ബിടെക് ലാറ്ററൽ എൻട്രിയിൽ പ്രവേശനം നൽകാറില്ല. അതുകൊണ്ടു മൂന്നുവർഷ പഠനദൈർഘ്യമുള്ള പോളി ഡിപ്ലോമ പഠിക്കണം.
? ഡിസൈൻ, ഫാഷൻ ടെക്നോളജി പഠനത്തിന് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലേക്കുള്ള പ്രധാന പ്രവേശന പരീക്ഷകൾ ഏതെല്ലാമാണ് ശ്രീജിത്ത് രവി, കായംകുളം
ഫാഷൻ ഡിസൈൻ, ഡിസൈൻ തുടങ്ങിയ പ്രോഗ്രാമുകൾ നടത്തുന്ന ദേശീയപ്രാധാന്യ സ്ഥാപനങ്ങളിലേക്കു പ്രവേശനത്തിനു സാധിക്കുന്ന പ്രവേശനപരീക്ഷകൾ താഴെപറയുന്നതാണ്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലേക്കുള്ള “എൻഐഎഫ്ടി എൻട്രൻസ് എക്സാം’’, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലേക്കുള്ള “NID DAT’’, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജി മുംബൈയുടെ ഗോഹട്ടി, ഐഐടിഡിഎം ജബൽപൂർ, ഐഐഐടിഡി ഡൽഹി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കൊക്കാർജാർ, ആസാം എന്നീ സ്ഥാപനങ്ങൾ നടത്തുന്ന വിവിധ ഡിസൈൻ പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷ അണ്ടർഗ്രാജുവേറ്റ് കോമൺ എൻട്രൻസ്, എക്സാമിനേഷൻ ഫോർ ഡിസൈൻ, ഫുട്വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ കാന്പസുകളിൽ നടക്കുന്ന ഡിസൈൻ പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷയായ “FDDIAIST’’
തയാറാക്കിയത് :
ബാബു പള്ളിപ്പാട്ട് ചോദ്യങ്ങൾ അയയ്ക്കേണ്ട ഇ മെയിൽ
[email protected]