വിദൂര വിദ്യാഭ്യാസ വിഭാഗം 201820 ബാച്ചിലേക്കുളള എംബിഎ പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു. 25ന് വൈകുന്നേരം അഞ്ച്വരെ ഫീസടയ്ക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രായോഗിക പരീക്ഷ
2018 ജൂലൈയിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഇലക്ട്രോണിക്സ് നാലാം സെമസ്റ്റർ പരീക്ഷയുടെ പ്രായോഗിക പരീക്ഷ അതത് കോളജുകളിൽ നവംബർ അഞ്ചിന് തുടങ്ങും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2018 ഏപ്രിലിൽ നടത്തിയ അവസാനവർഷ ബിഎ(ആന്വൽ) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ഓണ്ലൈനായും ഓഫ്ലൈനായും അപേക്ഷിച്ചിട്ടുളളവർ തിരിച്ചറിയൽ രേഖയും ഹാൾടിക്കറ്റുമായി ഇ.ജെ. സെക്ഷനിൽ (റീവാല്യുവേഷൻ) 22 മുതൽ നവംബർ അഞ്ച് വരെയുളള പ്രവൃത്തിദിവസങ്ങളിൽ ഹാജരാകണം.
പരീക്ഷാഫലം
2018 ഓഗസ്റ്റിൽ നടത്തിയ അവസാനവർഷ ബിഡിഎസ് പാർട്ട് രണ്ട് (സപ്ലിമെന്ററി2008 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31വരെ അപേക്ഷിക്കാം.
സീറ്റൊഴിവ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ എംഎ ഇംഗ്ലീഷിന് പട്ടിക ജാതി വിഭാഗത്തിൽ ഒഴിവുളള ഒരു സീറ്റിലേക്ക് 22ന് 10.30ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അർഹരായവർ വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ ഹാജരാകണം.
പി.ജി പ്രവേശനം 2018
സ്പോട്ട് അഡ്മിഷനിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് 23വരെ വിവിധ കോളജുകളിൽ പ്രവേശനം നേടാവുന്നതാണ്. കാര്യവട്ടം ഗവ.കോളജിൽ എംഎസ്സി മാത്തമാറ്റിക്സിന് ഒക്ടോബർ 17 ന് നടത്താനിരുന്ന സ്പോട്ട് അഡ്മിഷൻ 22 ന് രാവിലെ 10ന് നടത്തും.
ജെ.ആർ.എഫ്/നെറ്റ് പരീക്ഷാ പരിശീലനം
യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ നെറ്റ്/ ജെആർഎഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് അപേക്ഷിച്ചവർക്ക് പരിശീലനം നൽകാനായി ഹോളിഡേ/വീക്കെന്റ് ബാച്ച് ആരംഭിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. താൽപര്യമുളളവർ തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനിലുളള സ്റ്റുഡന്റ്സ് സെന്ററിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഓഫീസിലെത്തി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 04712304577 എന്ന നന്പറിൽ ബന്ധപ്പെടുക.
എംഫിൽ ഡിസർട്ടേഷൻ
സർവകലാശാലയിലേയും യൂണിവേഴ്സിറ്റി കോളജിലേയും രണ്ടാം സെമസ്റ്റർ എംഫിൽ ഡിസർട്ടേഷൻ സമർപ്പിക്കാനുളള അവസാന തീയതി 26ൽ നിന്നും നവംബർ 16 ലേക്ക് മാറ്റി.