സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം
ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ്ലോംംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് പ്രവേശനം നേടാം. കൗണ്സലിംഗ് പ്രവേശനം 23ന് നടക്കും. യോഗ്യത: പ്ലസ്ടു, പ്രീഡിഗ്രി. 50 സീറ്റാണുള്ളത്. മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി കോഴ്സുകളിലേക്കുള്ള പ്രവേശനം 24ന് നടക്കും. യോഗ്യത: പ്ലസ്ടു, പ്രിഡിഗ്രി. ആകെ സീറ്റ് 30.
യോഗ കോഴ്സ് പ്രവേശനം 25ന്
യോഗ്യത: പ്ലസ്ടു, പ്രീഡിഗ്രി. 50 സീറ്റാണുള്ളത്. ഓർഗാനിക് ഫാമിംഗ് കോഴ്സിലേക്കുള്ള പ്രവേശനം 26ന്. അപേക്ഷകർക്ക് എഴുതാനും വായിക്കാനുമുള്ള അറിവുണ്ടായിരിക്കണം. 30 സീറ്റാണുള്ളത്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ, അവയുടെ പകർപ്പ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ഫീസ് (5100 രൂപ) എന്നിവ സഹിതം സർവകലാശാല കാന്പസിലുള്ള വകുപ്പ് ഓഫീസിൽ രാവിലെ 10ന് ഹാജരാകണം. 9544981839, 0481 2731560, 2731724.
ജെആർഎഫ് ഗവേഷകർ സർട്ടിഫിക്കറ്റുകൾ നൽകണം
എംജി സർവകലാശാല മുഖേന യുജിസി ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് ലഭിക്കുന്ന ഗവേഷകർ 2018 സെപ്്റ്റംബർ വരെയുള്ള തുടർച്ച, വീട്ടുവാടക ബത്ത സർട്ടിഫിക്കറ്റുകൾ നൽകണം. നിർദ്ദിഷ്ട മാതൃകയിൽ വകുപ്പ് മേധാവി മുഖേന സർവകലാശാലയിലെ പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് രണ്ടിൽ 27നകം സമർപ്പിക്കണം. സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്തവർക്ക് ഒക്ടോബർ മുതൽ ഫെല്ലോഷിപ്പ് ലഭിക്കില്ലെന്ന് യുജിസി അറിയിച്ചു.
പരീക്ഷാഫലം
2018 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ രണ്ടു വരെ അപേക്ഷിക്കാം.
സിൻഡിക്കേറ്റ് യോഗം
എംജി സർവകലാശാല സിൻഡിക്കേറ്റിന്റെ യോഗം നവംബർ എട്ടിന് രാവിലെ 10.30ന് സർവകലാശാലയിലെ സിൻഡിക്കേറ്റ് ഹാളിൽ നടക്കും.