പുതുക്കിയ പരീക്ഷാകേന്ദ്രങ്ങൾ
30 മുതൽ ആരംഭിക്കുന്ന ബി.എ ആന്വൽ പാർട്ട് മൂന്ന് മെയിൻ സബ്സിഡിയറി വിഷയങ്ങളുടെ സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രങ്ങളുടെ പുതുക്കിയ വിവ രം വെബ്സൈറ്റിൽ ലഭിക്കും.
മറ്റു പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമില്ല. മാറ്റമുളള പരീക്ഷാകേന്ദ്രങ്ങളിൽ ഓഫ്ലൈനായി അപേക്ഷിച്ച വിദ്യാർഥികൾ പുതുക്കിയ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നു ഹാൾടിക്കറ്റ് കൈപ്പറ്റണം. ഓണ്‍ലൈനായി അപേക്ഷിച്ച വിദ്യാർഥികൾക്ക് 26 മുതൽ ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
മാറ്റിവച്ചു
നാളെ നടത്താനിരുന്ന കംബൈയിൻഡ് ബോർഡ് ഓഫ് സ്റ്റഡീസ് ആൻഡ് ഫാക്കൽറ്റി മീറ്റിംഗ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷാഫലം
കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളജിലെ ഒന്നും രണ്ടും സെമസ്റ്റർ ബിടെക് ഡിഗ്രി മേയ് 2018 (റെഗുലർ 2017 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2016 അഡ്മിഷൻ) 2013 സ്കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷിക്കാനുളള അവസാന തീയതി നവംബർ 14. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ.
ടൈംടേബിൾ
സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി പോളിമർ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 30 മുതൽ നവംബർ 15 വരെ (9.30 അങ മുതൽ 3.30 വരെ)അതത് കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ നവംബർ അഞ്ചു മുതൽ നടക്കുന്നതാണ്. വിശദവിവരങ്ങൾ അതതു കോളജിലും വെബ്സൈറ്റിലും.
നവംബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആന്‍ഡ് ടെക്നോളജി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
നവംബർ 12 മുതൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ എംസിഎ (2011 സ്കീം) (2013, 2014 അഡ്മിഷൻ മാത്രം) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
നവംബർ 19 മുതൽ ആരംഭിക്കുന്ന ഒന്ന്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ എംസിഎ (2006 സ്കീം) മേഴ്സിചാൻസ് പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവ വോസി
സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷൽ പരീക്ഷയുടെ വൈവ വോസി നവംബർ ഒന്നു മുതൽ രണ്ടു വരെ നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിച്ചു
ഡിസംബറിൽ നടത്തുന്ന പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷയ്ക്ക് വേണ്ടിയുളള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷാ ഫോറവും, മറ്റ് വിശദവിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ബിടെക് (2008 സ്കീം) ജൂലൈ/ആഗസ്റ്റ് 2018 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ച്, ഓട്ടോമൊബൈൽ എൻജിനിയറിംഗ് ബ്രാഞ്ച് 30, 31 തീയതികളിൽ നടത്തുന്നതാണ്. വിശദവിവരങ്ങൾക്ക് അതതു കോളജുകളുമായി ബന്ധപ്പെടുക.
പരീക്ഷാതീയതി
വിദൂര വിദ്യാഭ്യാസ വിഭാഗം നവംബർ 15, 28 തീയതികളിൽ ആരംഭിക്കാനിരുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എംഎ/എംഎസ്സി/എംകോം റെഗുലർ പരീക്ഷകൾ യഥാക്രമം നവംബർ 22, ഡിസംബർ അഞ്ച് തീയതികളിലേക്ക് മാറ്റി. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
തിരുത്തലിന് അവസരം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ആർട്സ് ആൻഡ് സയൻസ് കോളജുകളിലും (ഗവ./എയ്ഡഡ്/സ്വാശ്രയ/ഐ.എച്ച്.ആർ.ഡി.) യുഐടികളിലും ബിരുദാനന്തരബിരുദ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുളള വിദ്യാർഥികൾക്ക് ഓണ്‍ലൈൻ അപേക്ഷയിൽ നൽകിയിട്ടുളള അക്കാഡമിക്ക് വിവരങ്ങളിൽ മാറ്റം (തിരുത്തൽ) വരുത്തുവാൻ അവസരം നൽകുന്നു.
28 വരെ ഓണ്‍ലൈൻ അപേക്ഷയിലെ അക്കാഡമിക് വിവരങ്ങളിൽ മാത്രം (മാർക്കിലെ തിരുത്തലുകൾ ഉൾപ്പെടെ) മാറ്റങ്ങൾ