ഫിസിക്സ് പഠനവിഭാഗത്തിൽ നാളെ പ്രഭാഷണം
കാലിക്കട്ട് സർവകലാശാലാ ഫിസിക്സ് പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നാളെ "എവലൂഷൻ ഓഫ് മാഗ്നറ്റിക് മെമ്മറീസ് ആൻഡ് മാഗ്നറ്റിക് ഒറിഗമി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു. സ്പെയിനിലെ സിഐസി നാനോഗണിലെ മേരിക്യൂറി ഫെലോ ഡോ.സഫീർ ചേനാട്ടുകുഴിയിൽ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം 3.30ന് സർവകലാശാലാ സയൻസ് ബ്ലോക്കിലെ ആര്യഭട്ട ഹാളിലാണ് പരിപാടി.
ഇലക്ട്രിസിറ്റി വർക്കർ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
എൻജിനിയറിംഗ് വിഭാഗത്തിൽ ഇലക്ട്രിസിറ്റി വർക്കർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നവംബർ മൂന്നിന് നടത്തും. വിജ്ഞാപന പ്രകാരമുള്ള അസ്സൽ രേഖകൾ സഹിതം രാവിലെ 9.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ ഹാജരാകണം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407106.
എംകോം സ്പെഷൽ സപ്ലിമെന്ററി പരീക്ഷ
പഠനവകുപ്പിലെ എല്ലാ അവസരങ്ങളും കഴിഞ്ഞവർക്കുള്ള രണ്ടാം സെമസ്റ്റർ എംകോം (സിസിഎസ്എസ്) സ്പെഷൽ സപ്ലിമെന്ററി പരീക്ഷ നവംബർ 17ന് സർവകലാശാലാ കാന്പസിൽ നടക്കും.
പരീക്ഷാഫലം
2018 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി ഫിസിക്സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
2017 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബികോം ഓണേഴ്സ് (സിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ ഒന്പതു വരെ അപേക്ഷിക്കാം.
26ന് പ്രസിദ്ധീകരിച്ച ആറാം സെമസ്റ്റർ ബികോം/ബിബിഎ/ബികോം വൊക്കേഷണൽ (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ ഒന്പതു വരെ അപേക്ഷിക്കാം.
2018 ഏപ്രിലിൽ നടത്തിയ എംഎ പൊളിറ്റിക്കൽ സയൻസ് അവസാന വർഷ (മൂന്ന്, നാല് സെമസ്റ്റർ) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ ഒന്പതു വരെ അപേക്ഷിക്കാം.
അഫ്സൽഉൽഉലമ പുനർമൂല്യനിർണയ ഫലം
അഫ്സൽഉൽഉലമ പ്രിലിമിനറി രണ്ടാം വർഷ മാർച്ച് 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.