2018 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി ബയോഇൻഫർമാറ്റിക്സ് പരീക്ഷയുടെ വൈവ പരീക്ഷ നവംബർ രണ്ടിന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2018 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പരീക്ഷയുടെ വൈവ പരീക്ഷ നവംബർ 15 ന് രാവിലെ 9.30 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2018 നവംബർ ഏഴിന് ആരംഭിക്കുന്ന ബികോം ഡിഗ്രി പാർട്ട് മൂന്ന് (പ്രൈവറ്റ്/എസ്ഡിഇ) ആന്വൽ സ്കീം സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2018 ഫെബ്രുവരിയിൽ നടത്തിയ ബിഎ, ബികോം, ബിബിഎ, ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ രേഖയും ഹാൾടിക്കറ്റുമായി നവംബർ ഒന്നുമുതൽ ഒന്പതുവരെയുളള പ്രവൃത്തി ദിനങ്ങളിൽ പുന:പരിശോധനാ വിഭാഗത്തിൽ (ഇജെ ക സെക്ഷൻ) ഹാജരാകണം.
2017 സെപ്റ്റബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (പാർട്ട് ടൈം റീസ്ട്രക്ചേർഡ് 2008 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി ബിടെക് റീവാല്യുവേഷൻ സെക്ഷനിൽ നവംബർ ഒന്നുമുതൽ ഒന്പതുവരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാകേന്ദ്രം
ബിടെക് (2008 & 2013 സ്കീം സപ്ലിമെന്ററി) പരീക്ഷകൾക്ക് എസ്എച്ച്എം എൻജിനിയറിംഗ് കോളജ് സെന്ററായി അപേക്ഷിച്ചിട്ടുളള മെക്കാനിക്കൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് എന്നീ ബ്രാഞ്ചുകളിലുളള വിദ്യാർഥികൾ വിദ്യാ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, മലക്കൽ പി.ഒ കിളിമാനൂർ സെന്ററിലും, ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് എന്നീ ബ്രാഞ്ചുകളിലുളള വിദ്യാർഥികൾ യൂനുസ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി വടക്കേവിള, കൊല്ലം സെന്ററിലും തുടർന്നുളള എല്ലാ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ എഴുതണം.
അപേക്ഷ ക്ഷണിക്കുന്നു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ സെന്റർ ഫോർ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗിൽ നടത്തുന്ന 'Spoken English Skill Development' (മൂന്നുമാസം) കോഴ്സിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഫീസ് 2500/ രൂപ. അപേക്ഷ സർവകലാശാല വെബ്സൈറ്റിൽ. അവസാന തീയതി നവംബർ ഒന്പത് വൈകുന്നേരം നാലുവരെ. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം ദി ഡയറക്ടർ, സെന്റർ ഫോർ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ്, ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, കേരള സർവകലാശാല, പാളയം, തിരുവനന്തപുരം 34’
സ്കോളർഷിപ്പിന് അപേക്ഷിക്കാം
കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകി വരുന്ന ന്യൂനപക്ഷ സ്കോളർഷിപ്പുകളായ സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് (ബിരുദം/ബിരുദാനന്തര ബിരുദം/പ്രൊഫഷണൽ കോഴ്സുകൾക്ക്) മദർ തെരേസ സ്കോളർഷിപ്പ് (നഴ്സിംഗ് ഡിപ്ലോമ/പാരാമെഡിക്കൽ കോഴ്സുകൾക്ക്) എ.പി.ജെ അബ്ദുൾ കലാം സ്കോളർഷിപ്പ് (പോളിടെക്നിക്ക് ഡിപ്ലോമ കോഴ്സുകൾക്ക്) ഓണ്ലൈനായി അപേക്ഷ സ്വീകരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഒന്നാംവർഷ ബിരുദാനന്തരബിരുദം സ്പോട്ട് അലോട്ട്മെന്റ്
201819ലെ ഒന്നാം വർഷ ബിരുദാനന്തരബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സർവകലാശാല സെനറ്റ് ഹാളിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. എംഎസ്സി / എംകോം കോഴ്സുകൾക്ക് ഇന്നും എംഎ കോഴ്സുകൾക്ക് നാളെയുമാണ് സ്പോട്ട് അലോട്ട്മെന്റ്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ കേരള സർവകലാശാല സെനറ്റ് ഹാളിൽ ഹാജരാകണം. ഒഴിവുള്ള സീറ്റുകളുടെ വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.