യുജിസി നെറ്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം
എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ മാനവിക വിഷയങ്ങളിലെ യുജിസി നെറ്റ്/ജെആര്‍എഫ് (പേപ്പര്‍ ഒന്ന്) പരീക്ഷയ്ക്ക് പത്ത് ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. നവംബര്‍ രണ്ടാം വാരം ആരംഭിക്കും. പേര്, വിലാസം, യോഗ്യത, ഫോണ്‍ , ഇമെയില്‍ , നെറ്റ് അപ്ലിക്കേഷന്‍ നമ്പര്‍ , ജനന തിയതി എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ നവംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചിനകം ലഭിക്കത്തക്കവിധം ഇമെയില്‍ /തപാല്‍ അയക്കുക. മുമ്പ് പരിശീലനം ലഭിച്ചവര്‍ അര്‍ഹരല്ല. വിലാസം: ഡെപ്യൂട്ടി ചീഫ്, യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോ, കാലിക്കട്ട് യൂണിവേഴ്സിറ്റി, മലപ്പുറം 673 635. ഫോണ്‍ : 0494 2405540.
ഇന്റര്‍ കൊളീജിയറ്റ് ക്വിസ് മത്സരം
പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്റെയും എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തില്‍ നവംബര്‍ രണ്ടിന് സംഘടിപ്പിക്കുന്ന ഇന്റര്‍ കൊളീജിയറ്റ് ക്വിസ് മത്സരത്തിന് ഇന്നു കൂടി രജിസ്റ്റര്‍ ചെയ്യാം. സര്‍വകലാശാലയ്ക്ക് കീഴിലെ അഫിലിയേറ്റഡ് കോളജുകളിലെയും സര്‍വകലാശാലാ പഠനവകുപ്പുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
പരീക്ഷാഫലം
എംഎസ്സി അപ്ലൈഡ് സുവോളജി (സിസിഎസ്എസ്) ഒന്ന്, മൂന്ന് (നവംബര്‍ 2017), നാല് (ജൂണ്‍ 2018) സെമസ്റ്റര്‍ പരീക്ഷാഫലം വെബ്സൈറ്റില്‍ .
2018 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ സോഷ്യോളജി (സിസിഎസ്എസ്) റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍ .
2017 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംടിഎ (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ .
2017 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബിടിഎ റഗുലര്‍ പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 14 വരെ അപേക്ഷിക്കാം.
2018 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎസ്സി മൈക്രോബയോളജി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ .
എക്സാമിനേഴ്സ് മീറ്റ്
രണ്ടാം സെമസ്റ്റര്‍ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്/ബിസിഎ (കോര്‍/കോംപ്ലിമെന്ററി)/മൈക്രോബയോളജികംപ്യൂട്ടര് അപ്ലിക്കേഷന്‍ (കോംപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് പാലക്കാട് ജില്ലയിലെ കോളജുകളിലെ കംപ്യൂട്ടര്‍ സയന്‍സ്/ബിസിഎ അധ്യാപകര്‍ ഇന്ന് 10.30ന് ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍ ഹാജരാകണം.
നവംബര്‍ 21നകം ജീവല്‍ പത്രിക സമര്‍പ്പിക്കണം
പെന്‍ഷന്‍കാര്‍ എല്ലാ വര്‍ഷവും സമര്‍പ്പിക്കേണ്ട ജീവല്‍ പത്രിക, നോണ്‍ എംപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയും, ഫാമിലി പെന്ഷന് വാങ്ങുന്നവര്‍ ജീവല്‍ പത്രികയോടൊപ്പം പുനര്‍വിവാഹം നടത്തിയിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നവംബര്‍ 21നകം സമര്‍പ്പിക്കണം. സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ നവംബര്‍ രണ്ട് മുതല്‍ ഫിനാന്‍സ് വിഭാഗത്തില്‍ സ്വീകരിക്കും. സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഫിനാന്‍സ് വിഭാഗത്തിലും വെബ്സൈറ്റിലെ പെന്‍ഷനേഴ്സ് പോര്‍ട്ടലിലും ലഭ്യമാണ്.