രണ്ടാം സെമസ്റ്റർ എംഫിൽ കംപ്യൂട്ടർ സയൻസ് (സിഎസ്എസ്) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
2018 സെപ്റ്റംബറിൽ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഫിൽ കംപ്യൂട്ടർ സയൻസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി (സൈക്കോളജി സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഫെബ്രുവരി, ഓഗസ്റ്റ് മാസങ്ങളിൽ സ്കൂൾ ഓഫ് എൻവയോണ്മെന്റൽ സയൻസസിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എംഎസ്സി (ഇഎസ്എം ആൻഡ് ഇഎസ് ആൻഡ് ഡിഎം) എൻവയോണ്മെന്റൽ ആൻഡ് അറ്റ്മോസ്ഫെറിക് സയൻസസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഓഗസ്റ്റ് മാസത്തിൽ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഫിൽ കംപ്യൂട്ടർ സയൻസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഏപ്രിലിൽ നടത്തിയ രണ്ടാംവർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (20082015 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 13 വരെ അപേക്ഷിക്കാം.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ ബിആർക്. (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2011 2015 അഡ്മിഷൻ സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ ബിആർക് (2016 അഡ്മിഷൻ റഗുലർ, 2015 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2011 2014 അഡ്മിഷൻ സപ്ലിമെന്ററി), ഒന്പതാം സെമസ്റ്റർ ബിആർക് (2014 അഡ്മിഷൻ റഗുലർ, 2011 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 28ന് ആരംഭിക്കും. അപേക്ഷ 14 വരെയും, 500 രൂപ പിഴയോടെ 15 വരെയും 1000 രൂപ സൂപ്പർഫൈനോടെ 17 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.
എംഎ ഹിന്ദി; അന്തിമ സ്ഥാനപട്ടിക
2014 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിന്ദി (സിഎസ്എസ്) പരീക്ഷയുടെ അന്തിമ സ്ഥാനപ്പട്ടിക പ്രസിദ്ധീകരിച്ചു. ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജിലെ എസ്. പ്രസാര, ആരതി സി. രഘുനാഥ്, പാലാ സെന്റ് തോമസ് കോളജിലെ എം. ജിതമോൾ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിശദമായ പട്ടിക സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.