മൂന്നാം സെമസ്റ്റർ ബിഎഡ്. സ്പെഷൽ എഡ്യൂക്കേഷൻ പരീക്ഷകൾ ഡിസംബർ ഏഴിന് ആരംഭിക്കും
മൂന്നാം സെമസ്റ്റർ ബിഎഡ്. സ്പെഷൽ എഡ്യൂക്കേഷൻ (ലേണിംഗ് ഡിസെബിലിറ്റി, ഇന്റലക്ച്വൽ ഡിസെബിലിറ്റി 2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) പരീക്ഷകൾ ഡിസംബർ ഏഴിന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 12 വരെയും 500 രൂപ പിഴയോടെ 13 വരെയും 1000 രൂപ സൂപ്പർഫൈനോടെ 15 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സിവി. ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
പരീക്ഷാഫലം
2018 ഏപ്രിലിൽ നടത്തിയ നാലാം വർഷ ബിഎസ്സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എംഎൽടി. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
2018 മാർച്ചിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിഎ. എൽഎൽബി. (പഞ്ചവത്സരം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.
എൻവയോണ്‍മെന്റ് മാനേജ്മെന്റ് പരിശീലനം: അപേക്ഷിക്കാം
എംജി സർവകലാശാല സ്കൂൾ ഓഫ് എൻവയോണ്‍മെന്റൽ സയൻസസും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന എൻവയോണ്‍മെന്റ് മാനേജ്മെന്റ് പരിശീലന പരിപാടിക്ക് അപേക്ഷിക്കാം. 27 മുതൽ 30 വരെ നടക്കുന്ന പരിശീലനത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. വിശദവിവരത്തിനും രജിസ്ട്രേഷനും www.mgu.ac.in, www.sesmgu.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. ഫോണ്‍: 9447871596.
റൂറൽ ഡെവലപ്മെന്റിൽ സർട്ടിഫിക്കറ്റ് കോഴ്സ്: പ്രവേശനം
എംജി സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ്ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റൻഷൻ നടത്തുന്ന റൂറൽ ഡെവലപ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് 14ന് പ്രവേശനം നടക്കും. 20 സീറ്റാണുള്ളത്. 10 ദിവസത്തെയാണ് കോഴ്സ്. യോഗ്യത; പ്ലസ്ടു/പ്രീഡിഗ്രി. ഫീസ്: 3000 രൂപ. രാവിലെ 10ന് ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം. വിശദവിവരത്തിന് ഫോണ്‍: 0481 2731560, 2731724.
ബിരുദ പരീക്ഷകളുടെ മൂല്യനിർണയ ക്യാന്പിന് തുടക്കം; പങ്കെടുക്കുന്നത് 4800 അധ്യാപകർ
എംജി സർവകലാശാലയിലെ രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ്. ജൂണ്‍ 2018, അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ്. ഒക്ടോബർ 2018 ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസിന്റെ മൂല്യനിർണയക്യാന്പുകൾക്ക് തുടക്കം. എട്ടു സോണുകളിലായി കേന്ദ്രീകൃത രീതിയിലാണ് മൂല്യനിർണയം. 4800 അധ്യാപകരാണ് മൂല്യനിർണയ ക്യാന്പുകളിലുള്ളത്.
കോട്ടയം ഗവ. കോളേജ്, കോട്ടയം ബസേലിയസ് കോളേജ്, പാലാ സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, മൂവാറ്റുപുഴ നിർമല കോളേജ്, ആലുവ യു.സി. കോളേജ്, തൃപ്പൂണിത്തുറ ചി·യ വിദ്യാപീഠ്, കട്ടപ്പന ലബ്ബക്കട ജെ.പി.എം. കോളേജ് എന്നിവിടങ്ങളിലാണ് ക്യാന്പുകൾ പ്രവർത്തിക്കുന്നതെന്ന് സിൻഡിക്കേറ്റ് പരീക്ഷാ ഉപസമിതി കണ്‍വീനർ ഡോ. ആർ. പ്രഗാഷ് പറഞ്ഞു.
സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാർ, പ്രൊഫ. ടോമിച്ചൻ ജോസഫ്, ഡോ. പി.കെ. പത്മകുമാർ, ഡോ. കെ. കൃഷ്ണദാസ്, ഡോ. എ. ജോസ്, ഡോ. അജി. സി. പണിക്കർ, ഡോ. എം.എസ്. മുരളി, വി.എസ്. പ്രവീണ്‍കുമാർ എന്നിവർ വിവിധ ക്യാന്പുകളുടെ ചുമതല നിർവ്വഹിക്കുന്നു. ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഫലപ്രഖ്യാപനം വേഗത്തിലാക്കുന്നതിനായാണ് കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പ് നടത്തുന്നത്. രണ്ടാം സെമസ്റ്റർ പിജി. സിഎസ്എസ്. ജൂലൈ 2018, ഒന്ന്, രണ്ട് സെമസ്റ്റർ പിജി. പ്രൈവറ്റ് ജൂലൈ 2018 പരീക്ഷകളുടെ മൂല്യനിർണയം ഹോം വാല്യുവേഷൻ സ്പെഷൽ സ്കീം പ്രകാരം നടക്കും. 12 വരെയാണ് ക്യാന്പ്.