പ്രൈവറ്റ് രജിസ്ട്രേഷന് (2017 പ്രവേശനം) ഒന്നാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ (സിയുസിബിസിഎസ്എസ്) റഗുലര്‍ പരീക്ഷയ്ക്ക് പിഴകൂടാതെ നവംബര്‍ 15 വരെയും 160 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട് ചലാന്‍ സഹിതം ജോയിന്റ് കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ്8, എക്സാമിനേഷന്ഡിസ്റ്റന്സ് എഡ്യുക്കേഷന്‍, കാലിക്കറ്റട്ട് യൂണിവേഴ്സിറ്റി, 673 635 എന്ന വിലാസത്തില്‍ 23നകം ലഭിക്കണം.
എംബിഎ പരീക്ഷ മാറ്റി
നവംബര്‍ 12ന് ആരംഭിക്കാനിരുന്ന എംബിഎ (സിയുസിഎസ്എസ്) മൂന്നാം സെമസ്റ്റര്‍ (ഫുള്‍ടൈം, പാര്‍ട്ട്ടൈം), അഞ്ചാം സെമസ്റ്റര്‍ (പാര്‍ട്ട്ടൈം) റഗുലര്‍ /സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 14മുതല്‍ നടക്കും.
പരീക്ഷാഫലം
2018 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍
സ്വവര്‍ഗരതി ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു
സോഷ്യോളജി പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വവര്‍ഗരതി എന്ന വിഷയത്തില്‍ 'അല്മിത്താലിയ' ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. ഇംഗ്ലീഷ് പഠനവിഭാഗം മേധാവി ഡോ.കെ.എം.ഷെറീഫ് ഉദ്ഘാടനം ചെയ്തു. മൂണ്‍ ലൈറ്റ്, ബ്ലൂ ഈസ് ദി വാമസ്റ്റ് കളര്‍ , ലൗ സൈമണ്‍ , കരോള്‍ എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ചര്‍ച്ചകളും സംഘടിപ്പിച്ചു.
നാടകം
കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ കാലിക്കട്ട് സര്‍വകലാശാലാ പബ്ലിക് റിലേഷന്‍സ് വിഭാഗം സംഘടിപ്പിക്കുന്ന പ്രതിമാസ നാടക പരിപാടിയില്‍ ഏഴിന് കോഴിക്കോട് നാടകഗ്രാമം അവതരിപ്പിക്കുന്ന 'ജ്ജ് നല്ലൊരു മനസനാകാന് നോക്ക്''അരങ്ങേറും. സര്‍വകലാശാലാ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.30നാണ് അവതരണം. പ്രവേശനം സൗജന്യമാണ്.
യൂണിയന് സമാപനം
കാലിക്കട്ട് സർവകലാശാല യൂണിയന് 201718 ന്റെ സമാപനം ഏഴിന് പുല്ലൂട്ട് കെകെടിഎം. കോളജില്‍ നടക്കും. സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം പരിപാടി ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം ഇര്‍ഷാദ് മുഖ്യാതിഥിയായിരിക്കും.
അഭിമുഖം
പ്രഫഷണല്‍ അസി. തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 13, 14 തിയതികളില്‍ രാവിലെ 9.30ന് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. വിവരങ്ങള്‍ വെബ്സൈറ്റില്‍ . ഫോണ്‍ : 0494 2407106.
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ അഭിമുഖം
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികയില്‍ അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം 12ന് രാവിലെ പത്തിന് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ പേര് വിവരങ്ങളും നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍