ഇന്റര്‍ കോളജിയറ്റ് ഗാന്ധി ക്വിസ് മത്സരം
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലാ ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആൻഡ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇന്റന്ര് കോളജിയേറ്റ് ഗാന്ധി ക്വിസ് മത്സരം ഡിസംബര്‍ എട്ടിന് രാവിലെ പത്ത് മണിക്ക് സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. വിഷയം: ഗാന്ധിജി: ജീവിതം, ദര്‍ശനം, കാലം. സര്‍വകലാശാലയ്ക്ക് കീഴിലെ കോളജുകള്‍ക്കും സര്‍വകലാശാലാ പഠനവകുപ്പുകള്‍ക്കും പങ്കെടുക്കാം. ഒരു കോളജില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ അടങ്ങുന്ന എത്ര ടീമുകള്‍ക്കും പങ്കെടുക്കാം. മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് 10,000 രൂപ, 7,000 രൂപ, 5000 രൂപ നിരക്കിലുള്ള കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും നല്‍കും. 30നകം രജിസ്റ്റര്‍ ചെയ്യണം. മത്സര ദിവസം കോളജ് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം ഹാജരാക്കണം. ഇമെയിൽ:
[email protected], ഫോണ്‍: 9895931051, 9400769445.