സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (നാല് പി.എം ഒന്‍പത് പിഎം) റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ 28ന് ആരംഭിക്കും. അപേക്ഷ 15 വരെയും 500 രൂപ പിഴയോടെ 16 വരെയും 1000 രൂപ സൂപ്പർഫൈനോടെ 19 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ സെമസ്റ്ററിന് 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (സെമസ്റ്ററിന് പരമാവധി 200 രൂപ) സി.വി. ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎസ്സി സിഇ ആൻഡ് എൻടി (കംപ്യൂട്ടർ എൻജിനീയറിംഗ് ആൻഡ് നെറ്റ്വർക്ക് ടെക്നോളജി 2017 അഡ്മിഷൻ റഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ 30ന് ആരംഭിക്കും. അപേക്ഷ 16 വരെയും 500 രൂപ പിഴയോടെ 19 വരെയും 1000 രൂപ സൂപ്പർഫൈനോടെ 21 വരെയും സ്വീകരിക്കും.
അപേക്ഷ തീയതി
ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംടിഎ, എംടിടിഎം (2018 അഡ്മിഷൻ റഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷന് റഗുലർ വിദ്യാർഥികൾക്ക് 26 മുതൽ 28 വരെ അപേക്ഷിക്കാം. 500 രൂപ പിഴയോടെ നവംബർ 29, 30 തീയതികളിലും 1000 രൂപ സൂപ്പർഫൈനോടെ ഡിസംബർ ഒന്ന്, രണ്ട് തീയതികളിലും അപേക്ഷിക്കാം. ആദ്യ മേഴ്സി ചാൻസ് പരീക്ഷയെഴുതുന്നവർ (2013 അഡ്മിഷൻ) 5000 രൂപയും, രണ്ടാം തവണയെഴുതുന്നവർ 7000 രൂപയും സ്പെഷൽ ഫീസായി പരീക്ഷാഫീസിനും സി.വി. ക്യാന്പ് ഫീസിനും പുറമെ അടയ്ക്കണം.
റഗുലർ വിദ്യാർഥികൾ പ്രിൻസിപ്പൽ മുഖേന രീഹഹലഴല.ാഴൗ.മര.ശി എന്ന വെബ്സൈറ്റ് വഴിയും സപ്ലിമെന്ററി വിദ്യാർഥികൾ ലുമ്യ.ാഴൗ.മര.ശി എന്ന വെബ്സൈറ്റ് വഴിയും ഓണ്‍ലൈനായി ഫീസടയ്ക്കണം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
പരീക്ഷകേന്ദ്രത്തിന് മാറ്റം
14 മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷയ്ക്ക് എറണാകുളം സെന്റ് ആൽബർട്സ് കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന ബിഎ വിദ്യാർഥികൾ ഐരാപുരം സിഇടി കോളജിൽ നിന്നും ഹാൾടിക്കറ്റുകൾ കൈപ്പറ്റി അവിടെത്തന്നെ പരീക്ഷയ്ക്ക് ഹാജരാകണം. ബികോം വിദ്യാർഥികൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിജ്ഞാപനപ്രകാരം ഇടപ്പള്ളി ഇൻഫർമേഷൻ സെന്ററിൽ നിന്നും ഹാൾടിക്കറ്റുകൾ കൈപ്പറ്റി ഇടത്തല എംഇഎസ് കോളജ് ഫോർ അപ്ലൈഡ് സയൻസസിൽ പരീക്ഷയ്ക്ക് ഹാജരാകണം.
ഓണ്‍ലൈൻ ചോദ്യപേപ്പർ ബാങ്ക് സംവിധാനം: പരിശീലനം 15ന്
27 മുതൽ നടക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഓണ്‍ലൈൻ ചോദ്യപേപ്പർ ബാങ്ക് സംവിധാനം സംബന്ധിച്ച പരിശീലനം 15ന് രാവിലെ 10.30ന് സർവകലാശാല അസംബ്ലിഹാളിൽ നടക്കും. പരീക്ഷാ ചുമതലയുള്ള അഡീഷണൽ ചീഫ് സൂപ്രണ്ട്, അധ്യാപകഅനധ്യാപക ജീവനക്കാർ എന്നിവർ പരിശീലനത്തിൽ പങ്കെടുക്കണം.
പരീക്ഷാഫലം
2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് ഇലക്ട്രോണിക്സ്, ടെക്സ്റ്റൈൽസ് ആൻഡ് ഫാഷൻ (പിജി സിഎസ്എസ് റഗുലർ, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
2018 സെപ്റ്റംബറിൽ സ്കൂൾ ഓഫ് ബയോസയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി (മൈക്രോബയോളജി, ബയോടെക്നോളജി, ബയോഫിസിക്സ് സപ്ലിമെന്ററി സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ജനുവരിയിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംബിഎ (റഗുലർ, ഇംപ്രൂവ്മെന്റ് സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ജനുവരിയിൽ നടന്ന എംഎസ്സി ബയോടെക്നോളജി (മേഴ്സി ചാൻസ്) ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
റൂറൽ ഡെവലപ്മെന്റിൽ സർട്ടിഫിക്കറ്റ്കോഴ്സ്: പ്രവേശനം നാളെ
ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന റൂറൽ ഡെവലപ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള പ്രവേശനം നാളെ രാവിലെ 10ന് സർവകലാശാല കാന്പസിലെ ഡിപ്പാർട്ട്മെന്റ് ഓഫീസിൽ നടക്കും. 10 ദിവസത്തെ കോഴ്സിന് പ്ലസ്ടു, പ്രീഡിഗ്രി യോഗ്യതയുള്ള ഈ രംഗത്തെ ഉദ്യോഗസ്ഥർ, ഗവേഷകർ, എൻജിഒ പ്രവർത്തകർ, സാമൂഹിക സേവകർ, ജനപ്രതിനിധികൾ, വിദ്യാർഥികൾ എന്നിവർക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ രേഖകൾ, രണ്ട് ഫോട്ടോ, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ഹാജരാകണം. ഫീസ്: 3000 രൂപ. 0481 2731560, 2731724.
എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാർക്കുള്ള ത്രിദിന നേതൃത്വ പരിശീലന ക്യാന്പ് 16 മുതൽ
കോട്ടയം: എംജി യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം വോളണ്ടിയർ സെക്രട്ടറിമാർക്കുള്ള ത്രിദിന നേതൃത്വ പരിശീലന ക്യാന്പ് 16 മുതൽ 18 വരെ കോട്ടയം അമലഗിരി ബികെ. കോളജിൽ നടക്കും. 16നു ഉച്ചകഴിഞ്ഞ്് മൂന്നു മുതൽ രജിസ്ട്രേഷൻ നടക്കും. വൈകുന്നേരം നാലിന് ക്യാന്പിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രഫ. സാബു തോമസ് നിർവഹിക്കും. സിൻഡിക്കറ്റംഗം പ്രഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിക്കും.
സിൻഡിക്കറ്റംഗങ്ങളായ ഡോ. പി.കെ. പത്മകുമാർ, ഡോ. എ. ജോസ്, ഡോ. അജി സി. പണിക്കർ, എൻഎസ്എസ് പ്രോഗ്രാം കോഓർഡിനേറ്റർ പ്രഫ. എം.ജെ. മാത്യു, കോളജ് പ്രിൻസിപ്പൽ ഡോ. ലീന മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി തോമസ്, ക്യാന്പ് ഓഫീസർ ദിയ ഫിലിപ്പ് എന്നിവർ പങ്കെടുക്കും. ഐ.വി. സോമൻ, ജി. ശ്രീകുമാർ, ഡോ. തോമസ് ജോണ്‍ മാന്പറ, ഡോ. ടോംസ് എബ്രഹാം, ഡോ. ജോയി ജോസഫ്, ഡോ. എം.എസ്. സുനിൽ, ഡോ. കെ. സാബുക്കുട്ടൻ, ജി.പി. സജിത്ത് ബാബു, പ്രഫ. എം.ജെ. മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും.18ന് രാവിലെ 11നു പൊതുചർച്ച നടക്കും. ഡോ. അജിത് ജെയിംസ് ജോസ്, ദിയ ഫിലിപ്പ്, പി.എം. രാഗം, ദീപു ജോസഫ് എന്നിവർ ചർച്ച നയിക്കും. ഉച്ചയ്ക്ക് 12.30ന് സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും നടക്കും. രജിസ്ട്രാർ പ്രൊഫ. എം.ആർ. ഉണ്ണി മുഖ്യാതിഥിയായിരിക്കും
11 ദിവസംകൊണ്ട് 5.42 ലക്ഷം ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തി എംജി യൂണിവേഴ്സിറ്റി
കോട്ടയം: പതിനൊന്ന് ദിവസംകൊണ്ട് 5,42,000 ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തി എംജി യൂണിവേഴ്സിറ്റി. സിബിസിഎസ്എസ് രണ്ടാം സെമസ്റ്റർ ജൂണ്‍ 2018, അഞ്ചാം സെമസ്റ്റർ ഒക്ടോബർ 2018 ബിരുദ പരീക്ഷകളുടെയും രണ്ടാം സെമസ്റ്റർ പിജി. സിഎസ്എസ് ജൂലൈ 2018, ഒന്നും രണ്ടും സെമസ്റ്റർ പിജി പ്രൈവറ്റ് ജൂലൈ 2018 പരീക്ഷകളുടെയും മൂല്യനിർണയമാണ് റിക്കാർഡ് വേഗത്തിൽ യൂണിവേഴ്സിറ്റി പൂർത്തീകരിച്ചത്.
എട്ടു സോണുകളിലായി കേന്ദ്രീകൃത രീതിയിൽ സിൻഡിക്കറ്റംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ മൂല്യനിർണയ ക്യാന്പിൽ 4800 അധ്യാപകരാണ് പങ്കെടുത്തത്. ബിരുദം രണ്ടാം സെമസ്റ്ററിൽ 2,90,000 ഉത്തരക്കടലാസുകളും അഞ്ചാം സെമസ്റ്ററിൽ 1,89,000 ഉത്തരക്കടലാസുകളുമാണ് മൂല്യനിർണയം നടത്തിയത്.
രണ്ടാം സെമസ്റ്റർ പിജി പരീക്ഷയുടെ 30,000 ഉത്തരക്കടലാസുകളുടെയും ഒന്നും രണ്ടും സെമസ്റ്റർ പിജി പ്രൈവറ്റിന്റെ 33,000 ഉത്തരക്കടലാസുകളുടെയും മൂല്യനിർണയം നടന്നു. വളരെ വേഗത്തിൽ മൂല്യനിർണയം പൂർത്തിയാക്കാൻ ഒരേ മനസോടെ പ്രവർത്തിച്ച അധ്യാപകരെയും യൂണിവേഴ്സിറ്റി ജീവനക്കാരെയും മൂല്യനിർണയ ക്യാന്പുകളിലെത്തി വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അഭിനന്ദിച്ചു. മൂല്യനിർണയവുമായി ബന്ധപ്പെട്ട് അവധി ദിനങ്ങളിൽപ്പോലും പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
കോട്ടയം ഗവണ്മെന്റ് കോളജ്, കോട്ടയം ബസേലിയസ് കോളജ്, പാലാ സെന്റ് തോമസ് കോളജ്, കോഴഞ്ചേരി സെന്റ് തോമസ് കോളജ്, മൂവാറ്റുപുഴ നിർമല കോളജ്, ആലുവ യുസി കോളജ്, തൃപ്പൂണിത്തുറ ചി·യ വിദ്യാപീഠ്, കട്ടപ്പന ലബ്ബക്കട ജെപിഎം കോളജ് എന്നിവിടങ്ങളിലാണ് മൂല്യനിർണയ ക്യാന്പുകൾ നടന്നത്. സിൻഡിക്കറ്റംഗങ്ങളായ പി.കെ. ഹരികുമാർ, പ്രഫ. ടോമിച്ചൻ ജോസഫ്, ഡോ. പി.കെ. പത്മകുമാർ, ഡോ. കെ. കൃഷ്ണദാസ്, ഡോ. എ. ജോസ്, ഡോ. അജി. സി. പണിക്കർ, ഡോ. എം.എസ്. മുരളി, വി.എസ്. പ്രവീണ്‍കുമാർ എന്നിവർ വിവിധ ക്യാന്പുകളുടെ ചുമതല നിർവ്വഹിച്ചു. ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഫലപ്രഖ്യാപനം വേഗത്തിലാക്കുന്നതിനായാണ് കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പ് നടത്തിയത്. നവംബർ രണ്ടിന് ആരംഭിച്ച മൂല്യനിർണയ ക്യാന്പുകൾ ഇന്നലെയാണ് അവസാനിച്ചത്. ഫലപ്രഖ്യാപനം വേഗത്തിൽ നടത്താൻ മാപ്പിംഗ് അടക്കമുള്ള നടപടികൾ ഡേറ്റാ സെന്ററിൽ ആരംഭിച്ചു.