എസ്ആർഎം പ്രവേശന പരീക്ഷ ഏപ്രിലിൽ
രാജ്യത്തെ പ്രമുഖ സർവകലാശാലയായ എസ് ആർഎം യൂണിവേഴ്സിറ്റി എൻജിനിയറിംഗ് പ്രവേശന പരീക്ഷ ഏപ്രിൽ 15 മുതൽ 25 വരെ നടത്തും. മാർച്ച് 31നകം അപേക്ഷിക്കണം. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ കണ്ടൻകുളത്തൂരിലുള്ള യൂണിവേഴ്സിറ്റിയുടെ പ്രധാന കാമ്പസിലും ചെന്നൈ, ഡൽഹി, ഹരിയാന എന്നിവിടങ്ങളിലുള്ള ഓഫ് കാമ്പസുകളിലുമാണ് എൻജിനിയറിംഗ് കോഴ്സുകൾ.
അഞ്ചു വർഷത്തെ ബിആർക് കോഴ്സിനും നാലു വർഷത്തെ ബിഡിസൈൻ കോഴ്സിനും ഇതോടൊപ്പം അപേക്ഷിക്കാം. എയ്റോ സ്പേസ്, ഓട്ടോമൊബൈൽ, ബയോ മെഡിക്കൽ, കെമിക്കൽ, ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ്, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ജെനിറ്റിക്, മെക്കാനിക്കൽ, മെക്കട്രോണിക്സ്, നാനോടെക്നോളജി, സോഫ്റ്റവേർ എൻജിനിയറിംഗ് ശാഖകളിലേക്കാണ് അഡ്മിഷൻ.
രാജ്യത്തെ 150 നഗരങ്ങളിലായി ഓണ്‍ലൈനായാണു പ്രവേശന പരീക്ഷ. ഓണ്‍ലൈൻ പരീക്ഷയ്ക്കു കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പ്രവേശന പരീക്ഷയ്ക്കു ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ്/ ബയോളജി എന്നിവയിൽനിന്നു 105 മാർക്കിന്റെ ചോദ്യങ്ങളുണ്ടായിരിക്കും. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. 1100 രൂപയാണ് അപേക്ഷാ ഫീസ്.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് പ്ലസ്ടു പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. കണ്ടൻകൂളത്തൂർ കാമ്പസിലേക്ക് അപേക്ഷിക്കുന്നവർ 65 ശതമാനം മാർക്കും മറ്റു കാന്പസുകളിലേക്ക് അപേക്ഷിക്കുന്നവർ 60 ശതമാനം മാർക്കും പ്ലസ്ടുവിനു നേടിയിരിക്കണം. ബയോ എൻജിനിയറിംഗ് പ്രോഗ്രാമുകൾക്കു മാത്തമാറ്റിക്സിനു പകരം ബയോളജി പഠിച്ചവരെയാണു പരിഗണിക്കുക.
65 ശതമാനം മാർക്കോടെ പ്ലസ് ടു പാസായവർക്കു ബിഡിസൈൻ കോഴ്സിനും മാത്തമറ്റിക്സ് ഒരു വിഷയമായി പഠിച്ച് 65 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് ആർക്കിടെക്ചർ കോഴ്സിനും അപേക്ഷിക്കാം.
പ്രവേശന പരീക്ഷയ്ക്കുള്ള സിലബസും മാതൃകാ ചോദ്യപേപ്പറും വെബ്സൈറ്റിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: ww w.srmuniv.ac.in. ഫോണ്‍: +91 44 2745 5510, 4743 7500.