2018 മാർച്ചിൽ (ജനുവരി സെഷൻ) നടത്തിയ ഒന്നാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് കരിയർ റിലേറ്റഡ് (റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ നാലുവരെ അപേക്ഷിയ്ക്കാം.
2018 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎഎസ്എൽപി (സിബിസിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 28 വരെ അപേക്ഷിയ്ക്കാം.
2018 ജൂണിൽ നടത്തിയ എട്ടാം സെമസ്റ്റർ ബികോം ഹിയറിംഗ് ഇംപയേർഡ് (2013 സ്കീം റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ.
2018 ജനുവരി/മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് സോഷ്യൽവർക്ക് (2017 അഡ്മിഷൻറഗുലർ, 2016 അഡ്ഷൻഇംപ്രൂവ്മെന്റ്, 2015 & 2014 അഡ്മിഷൻസപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ നാല്വരെ അപേക്ഷിയ്ക്കാം.
2018 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ.സംസ്കൃതം ജനറൽ, തമിഴ്, ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി, ഹോംസയൻസ് എന്നീ പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ.
ടൈംടേബിൾ
23 ന് ആരംഭിക്കുന്ന ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം നവംബർ 2018 ഡിഗ്രി പരീക്ഷകളുടെ (റഗുലർ 2018 അഡിമിഷൻ, ഇംപ്രൂവ്മെന്റ് 2017 അഡിമിഷൻ, സപ്ലിമെന്ററി 2013, 2014, 2015 & 2016 അഡിമിഷനുകൾ) ടൈംടേബിൾ വെബ്സൈറ്റിൽ.
2018 നവംബർ/ഡിസംബറിൽ നടക്കുന്ന എട്ടാം സെമസ്റ്റർ ബിടെക് (2008 സ്കീം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ
പരീക്ഷാഫീസ്
ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ (ത്രിവത്സരം) ആൻഡ് അഞ്ചാം സെമസ്റ്റർ (പഞ്ചവത്സരം) എൽഎൽബി (201112 അഡ്മിഷന് മുൻപുളളത്) പരീക്ഷകൾക്ക് 22 വരെയും 50 രൂപ പിഴയോടെ 24 വരെയും 125 രൂപ പിഴയോടെ27 വരെയും അപേക്ഷിക്കാം. മേഴ്സി ചാൻസ് വിദ്യാർഥികൾ (ത്രിവത്സരം2007, 2008, 2009 അഡ്മിഷനുകൾ & പഞ്ചവത്സരം2005, 2006, 2007 അഡ്മിഷനുകൾ) പരീക്ഷാഫീസിന് പുറമേ 2000/ രൂപ മേഴ്സി ചാൻസ് ഫീസായും 200/ രൂപ സിവി ക്യാന്പ് ഫീസായും (ത്രിവത്സരം2004, 2005, 2006 അഡ്മിഷനുകൾ & പഞ്ചവത്സരം2002, 2003, 2004 അഡ്മിഷനുകൾ) പരീക്ഷാഫീസിന് പുറമേ 5000/ രൂപ മേഴ്സി ചാൻസ് ഫീസായും 200/ രൂപ സി.വി.ക്യാന്പ് ഫീസായും അടയ്ക്കണം.
ഡിസംബർ 13ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി. പരീക്ഷകൾക്ക് ഓണ്ലൈനായി 14 മുതൽ രജിസ്റ്റർ ചെയ്യാം. 21 വരെയും 50 രൂപ പിഴയോടെ 23 വരെയും 125 രൂപ പിഴയോടെ 26 വരെയും ഫീസടയ്ക്കാം. 2017 അഡ്മിഷൻ വിദ്യാർഥികൾക്ക് മാർക്ക് ലിസ്റ്റിനുളള ഫീസ് Ac.AII/1/2017, dated 1/03/2017 അനുസരിച്ച് അടയ്ക്കേണ്ടതില്ല.
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം ജനുവരി ഏഴിന് ആരംഭിക്കുന്ന ഒന്നാം വർഷ M.Sc CND, MHSc.CCD, MHA/PGDHHA, കംബയിൻഡ് ഒന്നും രണ്ടും സെമസ്റ്റർ PGDCA, MLISc, PGDCJ, PGDHSR, PGDEPMA എന്നീ സപ്ലിമെന്ററി പരീക്ഷകൾക്കും ജനുവരി 21ന് ആരംഭിക്കുന്ന രണ്ടാം വർഷ M.Sc CND, MHSc.CCD, മൂന്നാം സെമസ്റ്റർ PGDCA സപ്ലിമെന്ററി പരീക്ഷകൾക്കും പിഴ കൂടാതെ ഡിസംബർ ഒന്നു വരെയും 50 രൂപ പിഴയോടെ ഡിസംബർ അഞ്ച്വരെയും 125 രൂപ പിഴയോടെ ഡിസംബർ ഏഴ്വരെയും അപേക്ഷിയ്ക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
തീസീസ്
മൂന്നാം സെമസ്റ്റർ എംഎഡ് (2015 സ്കീം, 201719, ദ്വിവത്സരം) വിദ്യാർഥികളുടെ പ്രബന്ധം (തീസീസ്) സമർപ്പിക്കുന്നതിനുളള അവസാന തീയതി 28.
നെറ്റ് കോച്ചിംഗ്
സർവകലാശാല ഗവേഷക യൂണിയന്റെയും IQAC യുടെ ആഭിമുഖ്യത്തിൽ കാര്യവട്ടം കാന്പസിൽ 17, 18 തീയതികളിൽ ദ്വിദ്വിന യുജിസി നെറ്റ് കോച്ചിംഗ് സംഘടിപ്പിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാംവർഷ ബിരുദാനന്തരബിരുദം സ്പോട്ട് അലോട്ട്മെന്റ്
201819ലെ ഒന്നാം വർഷ ബിരുദാനന്തരബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സർവകലാശാല സെനറ്റ് ഹാളിൽ 16 ന് സ്പോട്ട് അലോട്ട്മെന്റ് നടത്തും. ഒഴിവുള്ള സീറ്റുകളുടെ വിശദവിവരം ഇന്നു വൈകുന്നേരം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ രാവിലെ ഒന്പതിനും 11 പതിനൊന്നിനും മധ്യേ ഓണ്ലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി രജിസ്റ്റർ ചെയ്യണം.