University News
പ​രീ​ക്ഷ​ഫ​ലം
2018 ജൂ​ണി​ൽ സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി ഡി​പ്ലോ​മ ഇ​ൻ ഇ​ന്ത്യ​ൻ സൈ​ൻ ലാം​ഗ്വേ​ജ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 സെ​പ്റ്റം​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ബ​യോ​സ​യ​ൻ​സ​സ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 ഏ​പ്രി​ലി​ൽ സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30 വ​രെ അ​പേ​ക്ഷി​ക്കാം.

2018 മേ​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2011 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ, സീ​പാ​സ്), ലാ​റ്റ​റ​ൽ എ​ൻ​ട്രി (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2013 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 29 വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ല്ലോ ഒ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന പ്രോ​ജ​ക്ടി​ലേ​ക്ക് റി​സ​ർ​ച്ച് ഫെ​ല്ലോ​യു​ടെ ര​ണ്ട് ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: 60 ശ​ത​മാ​നം​മാ​ർ​ക്കോ​ടെ എം​എ​സ്സി ബ​യോ​ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് ബി​രു​ദം. എം​എ​സ്സി ബ​യോ​ടെ​ക്നോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി ബി​രു​ദ​വും ബ​യോ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ്, ക​ന്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി​യി​ലു​ള്ള പ്ര​വൃ​ത്തി​പ​രി​ച​യ​വും. പ്രാ​യ​പ​രി​ധി 30 വ​യ​സ്. മാ​സം 10000 രൂ​പ പ്ര​തി​ഫ​ലം. ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 0481 2731035.

സ്വ​കാ​ര്യ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ജോ​ലി​ഭാ​ര​വും ത​സ്തി​ക നി​ർ​ണ​യ​വും: അ​ദാ​ല​ത്ത് 26 മു​ത​ൽ

കോ​ട്ട​യം: സ്വ​കാ​ര്യ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ ജോ​ലി​ഭാ​ര​വും ത​സ്തി​ക​നി​ർ​ണ​യ​വും സം​ബ​ന്ധി​ച്ചു​ള്ള അ​ദാ​ല​ത്ത് 26ന് ​ആ​രം​ഭി​ക്കു​മെ​ന്നു എം​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് പ​റ​ഞ്ഞു. ജോ​ലി​ഭാ​ര​വും ത​സ്തി​ക​നി​ർ​ണ​യ​വും സം​ബ​ന്ധി​ച്ച അ​ദാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി സ​ർ​വ​ക​ലാ​ശാ​ല അ​സം​ബ്ലി ഹാ​ളി​ൽ ന​ട​ന്ന എ​യ്ഡ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും എ​റ​ണാ​കു​ളം, കോ​ട്ട​യം മേ​ഖ​ലാ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രു​ടെ​യും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ 22ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. 2017 ന​വം​ബ​ർ ഒ​ന്ന് അ​ടി​സ്ഥാ​ന​മാ​ക്കി ജോ​ലി​ഭാ​ര​വും ത​സ്തി​ക നി​ർ​ണ​യ​വും സം​ബ​ന്ധി​ച്ച രേ​ഖ​ക​ളാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​ദാ​ല​ത്തി​ൽ അ​സ​ൽ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. സി​ൻ​ഡി​ക്കേ​റ്റം​ഗം പ്ര​ഫ. ടോ​മി​ച്ച​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ളാ​യ ഡോ. ​എ. ജോ​സ്, ഡോ. ​ആ​ർ. പ്ര​ഗാ​ഷ്, ഡോ. ​റോ​യ് സാം ​ഡാ​നി​യേ​ൽ, പ്ര​ഫ. വി.​എ​സ്. പ്ര​വീ​ണ്‍​കു​മാ​ർ, ര​ജി​സ്ട്രാ​ർ എം.​ആ​ർ. ഉ​ണ്ണി, എ​റ​ണാ​കു​ളം കോ​ള​ജി​യ​റ്റ് എ​ജ്യൂ​ക്കേ​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ​സ്. അ​ജി​ത, കോ​ട്ട​യം കോ​ള​ജി​യ​റ്റ് എ​ജ്യൂ​ക്കേ​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​മാ​ത്യു ജോ​ർ​ജ്, ഭ​ര​ണ​വി​ഭാ​ഗം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ സാ​ബു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഓ​ണ്‍​ലൈ​ൻ ചോ​ദ്യ​പേ​പ്പ​ർ; മോ​ക് ഡെ​മോ 19നും 22​നും

കോ​ട്ട​യം: 27ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ സി​ബി​സി​എ​സ് പ​രീ​ക്ഷ​ക​ൾ​ക്കും ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്കും ഓ​ണ്‍​ലൈ​നാ​യി ചോ​ദ്യ​പേ​പ്പ​റു​ക​ൾ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാ​ന്പി​ൾ മോ​ക് ഡെ​മോ 19നും 22​നും ന​ട​ക്കും. ബി​രു​ദ​പ​രീ​ക്ഷ​ക​ളു​ടേ​ത് രാ​വി​ലെ 11നും ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടേ​ത് ഉ​ച്ച​യ്ക്ക് 12.30നും ​ന​ട​ക്കും. ട്ര​യ​ൽ റ​ണ്‍ ന​ട​ത്തു​ന്ന​തി​ന് വേ​ണ്ട സ​ജീ​ക​ര​ണ​ങ്ങ​ൾ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ സ്വീ​ക​രി​ക്ക​ണം. പി​ഴ​വു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യെ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണം. പ്രൊ​ഫൈ​ൽ കൃ​ത്യ​മാ​യി പ​രി​പാ​ലി​ക്ക​ണം. പ​രീ​ക്ഷാ​ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യ​പേ​പ്പ​ർ ഡൗ​ണ്‍​ലോ​ഡിം​ഗും പ്രി​ന്‍റിം​ഗും ന​ട​ത്തു​ന്ന കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ മു​റി​ക​ൾ സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നു പ്രി​ൻ​സി​പ്പ​ൽ​മാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 0481 2731011 (അ​സി. ര​ജി​സ്ട്രാ​ർ, പ​രീ​ക്ഷ), 0481 2733470, 2733471, 2733467 (ഹെ​ൽ​പ്പ്ലൈ​ൻ), 0481 2733528 (സാ​ങ്കേ​തി​ക സ​ഹാ​യം). ഇ​മെ​യി​ൽ: [email protected].