ഇന്റേണൽ മാർക്കുകൾ ഓണ്‍ലൈനായി സമർപ്പിക്കണം
കണ്ണൂർ സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ ഇന്റേണൽ മാർക്കുകൾ ഓണ്‍ലൈനായി 28 മുതൽ ഡിസംബർ 15 വരെ സമർപ്പിക്കാം. സാക്ഷ്യപ്പെടുത്തിയ പ്രിന്റൗട്ടുകൾ ഡിസംബർ 20ന് മുന്‍പ് സർവകലാശാലയിൽ എത്തിക്കണം.
ഒന്നാം സെമസ്റ്റർ എംസിഎ ടൈംടേബിൾ
ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംസിഎ (അഫിലിയേറ്റഡ് കോളജുകൾ/ഐടിഇസി) ഡിഗ്രിയുടെ (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്ഡിസംബർ 2018) പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.