University News
എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
ഡി​സം​ബ​ർ 17ന് ​ആ​രം​ഭി​ക്കു​ന്ന​തി​ന് വി​ജ്ഞാ​പ​നം ചെ​യ്ത എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

എം​എ ഭ​ര​ത​നാ​ട്യം പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഭ​ര​ത​നാ​ട്യം (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്) ഒ​ക്ടോ​ബ​ർ 2018 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 29ന് ​പി​ലാ​ത്ത​റ ലാ​സ്യ കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ​ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി ഹാ​ൾ​ടി​ക്ക​റ്റ്

30ന് ​തു​ട​ങ്ങു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​ടി​ടി​എം/​എം​എ​സ്ഡ​ബ്ല്യു (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് 2014 അ​ഡ്മി​ഷ​ൻ മു​ത​ൽ​ഒ​ക്ടോ​ബ​ർ 2018) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ത്ത​മാ​റ്റി​ക്സ് പ​ഠ​ന​വ​കു​പ്പി​ലേ​ക്ക് ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് താ​വ​ക്ക​ര​യി​ലെ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ​നി​ന്നും സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/​അ​ണ്‍ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ​നി​ന്നും 201618 ബാ​ച്ചി​ൽ ആ​ദ്യ മൂ​ന്നു റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​വ​രെ മാ​ത്ര​മാ​ണ് ഇ​ന്‍റ​ർ​വ്യൂ​വി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​സം 25,000 രൂ​പ വേ​ത​നം ല​ഭി​ക്കും. ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത, വ​യ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പു​ക​ളും സ​ഹി​തം ഉ​ച്ച​യ്ക്ക് 12 ന് ​ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് (www.kannuruniversity.ac.in) സ​ന്ദ​ർ​ശി​ക്ക​ണം.