2018 ഒക്ടോബറിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് രണ്ടാം സെമസ്റ്റർ ഫിസിക്സ് & കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പ്രാക്ടിക്കൽ പരീക്ഷകൾ ആറ്, ഏഴ് തീയതികളിൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2018 ഒക്ടോബറിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എംഎസ്സി എൻവയോണ്‍മെന്റൽ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആറു മുതൽ 11 വരെ അഞ്ചൽ സെന്റ് ജോണ്‍സ് കോളജിലും 13 മുതൽ 18 വരെ തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിലും നടക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
2018 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 11 നും 12 നും വർക്കല എസ്.എൻ. കോളജിലും തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളജിലും നടക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
2018 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, പോളിമർ കെമിസ്ട്രി പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ യഥാക്രമം ആറ്, ഏഴ്, പത്ത് തീയതികളിൽ ആരംഭിക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
14 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം (റെഗുലർ 2016 അഡ്മിഷൻ, സപ്ലിമെന്ററി 2013, 2014 & 2015 അഡ്മിഷനുകൾ) പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2019 ജനുവരി ഏഴിന് ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് 14 വരെയും 50 രൂപ പിഴയോടെ ഡിസംബർ 17 വരെയും 125 രൂപ പിഴയോടെ ഡിസംബർ 20 വരെയും അപേക്ഷിക്കാം.
2019 ജനുവരി എട്ടിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിഎഎസ്എൽപി (മേഴ്സി ചാൻസ് 2010 സ്കീം), (ഓൾഡ് സ്കീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകൾക്കും ജനുവരി ഒന്‍പതിന് ആരംഭിക്കുന്ന ഒന്നാം വർഷ ബിഫാം സപ്ലിമെന്ററി പരീക്ഷയ്ക്കും ഏഴുവരെയും 50 രൂപ പിഴയോടെ 11 വരെയും 125 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
2018 മേയിൽ നടന്ന എംഎ ഇക്കണോമിക്സ്, ജൂലൈയിൽ നടന്ന എംഎ ഇക്കണോമിക്സ് (മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ.
എംഫിൽ വൈവ
ഫിലോസഫി പഠനവകുപ്പിലെ 201718 അധ്യയന വർഷത്തെ എംഫിൽ വിദ്യാർഥികളുടെ ഓപ്പണ്‍ വൈവ 11നു രാവിലെ 10.30 ന് ഫിലോസഫി പഠനവകുപ്പിൽ നടത്തും.