2017 മേയിൽ നടത്തിയ വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റർ എംകോം റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സപ്ലിമെന്ററി മാർക്ക് ലിസ്റ്റുകൾ (എകെ മുതൽ എപി സീരീസ് വരെ മാത്രം) പരീക്ഷ എഴുതിയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും. ഹാൾടിക്കറ്റുമായി എത്തണം.
എംബിഎ പരീക്ഷ മാറ്റി 14 മുതൽ നടത്താനിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ (2016 സ്കീം2016 മുതൽ പ്രവേശനം) മൂന്നാം സെമസ്റ്റർ എംബിഎ ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് റഗുലർ/ സപ്ലിമെന്ററി പരീക്ഷ ജനുവരി മൂന്ന് മുതൽ നടക്കും.
പരീക്ഷാ അപേക്ഷ വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദേശ/ കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ ഒന്നാം സെമസ്റ്റർ ബിഎ/ ബിഎസ് സി/ ബികോം/ ബിബിഎ/ ബിഎ അഫ്സൽഉൽഉലമ (സിയുസിബിസിഎസ്എസ്) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 11 വരെയും 160 രൂപ പിഴയോടെ 13 വരെയും ഫീസടച്ച് ഡിസംബർ 15 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം ജോയന്റ് കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്8, എക്സാമിനേഷൻഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ 18നകം ലഭിക്കണം. പരീക്ഷ ജനുവരി നാലിന് ആരംഭിക്കും.
പരീക്ഷ രണ്ടാം സെമസ്റ്റർ എംആർക് റഗുലർ/സപ്ലിമെന്ററി (ഇന്റേണൽ, 2014 മുതൽ പ്രവേശനം) പരീക്ഷ 14ന് ആരംഭിക്കും.
നാലാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി (ത്രിവത്സരം, 2015 സ്കീം) റഗുലർ/ സപ്ലിമെന്ററി പരീക്ഷ ജനുവരി ഏഴിന് ആരംഭിക്കും.
എട്ടാം സെമസ്റ്റർ ബിബിഎഎൽഎൽബി (ഓണേഴ്സ്, 2011 സ്കീം) റഗുലർ/ സപ്ലിമെന്ററി പരീക്ഷ ജനുവരി ഏഴിന് ആരംഭിക്കും.
പരീക്ഷാഫലം വിദൂരവിദ്യാഭ്യാസം (സിയുസിബിസിഎസ്എസ്) ഒന്നാം സെമസ്റ്റർ ബികോം/ ബിബിഎ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് നവംബർ 2017 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഏഴ് മുതൽ 16 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം ജോയന്റ് കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്8, എക്സാമിനേഷൻഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ 22നകം ലഭിക്കണം.
2018 ഏപ്രിലിൽ നടത്തിയ അവസാന വർഷ/ മൂന്ന്, നാല് സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്സ് റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (നോണ്‍ സെമസ്റ്റർ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ബിആർക് (2004, 2012 സ്കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
2018 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംടിടിഎം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 11 വരെ അപേക്ഷിക്കാം.
ബിപിഎഡ് പുനർമൂല്യനിർണയ ഫലം നാലാം സെമസ്റ്റർ ബിപിഎഡ് ജൂണ്‍ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
ദേശീയ വാനശാസ്ത്ര ശിൽപശാല കാലിക്കട്ട് സർവകലാശാലാ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭൗതിക ശാസ്ത്ര പഠനവിഭാഗം 12, 13, 14 തിയതികളിൽ ആര്യഭട്ട ഹാളിൽ ദേശീയ വാനശാസ്ത്ര ശിൽപശാല സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന കോളജ് അധ്യാപകർ/ ഗവേഷകർ/ എംഎസ് സി ഫിസിക്സ് വിദ്യാർഥികൾ എന്നിവർ പത്തിനകം
[email protected] എന്ന ഇമെയിലിൽ രജിസ്റ്റർ ചെയ്യണം.
പ്ലംബർ തസ്തികയിൽ താത്ക്കാലിക നിയമനം എൻജിനിയറിംഗ് വിഭാഗത്തിൽ ദിവസവേതന നിരക്കിൽ പ്ലംബർ തസ്തികയിൽ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 20. യോഗ്യത: എസ്എസ്എൽസി വിജയവും പ്ലംബിംഗിൽ ഐടിഐ സർട്ടിഫിക്കറ്റും. പ്രതിദിന വേതനം: 700 രൂപ. പ്രായം 2018 ജനുവരി ഒന്നിന് 36 വയസ് കവിയരുത്.
ഇന്റർസോണ്‍ ജൂഡോ മത്സരങ്ങൾ പത്തിന് ഇന്റർസോണ്‍ ജൂഡോ പുരുഷ വിഭാഗം മത്സരങ്ങൾ പത്തിന് തൃശൂർ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മത്സരാർഥികൾ എട്ടിനക റിപ്പോർട്ട് ചെയ്യണം. ഫോണ്‍ : 9847451632, 8281374163.