വിദൂരവിദ്യാഭ്യാസകേന്ദ്രം 11 ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എംകോം പരീക്ഷകൾ 2019 ജനുവരിയിലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിൾ പിന്നീട് അറിയിക്കും.
പ്രാക്ടിക്കൽ വിദൂരവിദ്യാഭ്യാസകേന്ദ്രം ഒക്ടോബറിൽ നടത്തിയ ഒന്നും രണ്ടും വർഷ ബിഎസ്സി കംപ്യൂട്ടർ സയൻസ്/ബിസിഎ ആന്വൽ സ്കീം സപ്ലിമെന്ററി ഓൾഡ് സ്കീം (2013 ന് മുന്പുളള അഡ്മിഷനുകൾ), ന്യൂ സ്കീം (2013 മുതലുളള അഡ്മിഷനുകൾ), മേഴ്സി ചാൻസ് പരീക്ഷകളുടെ പ്രക്ടിക്കൽ 11, 12, 13 തീയതികളിൽ പാളയം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പഠനസാമഗ്രികൾ കൈപ്പറ്റണം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിന് കീഴിലുളള രണ്ടാം സെമസ്റ്റർ എംകോം (2017 അഡ്മിഷൻ) വിദ്യാർഥികൾ പഠനസാമഗ്രികൾ പാളയം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റണം.
ഉപന്യാസ മത്സരം നാലാമത് അന്തർ ദേശീയ കേരള ഹിസ്റ്ററി കോണ്‍ഗ്രസിനോടനുബന്ധിച്ച് 20, 21, 22 തീയതികളിൽ കാര്യവട്ടം കാന്പസിൽ കോളേജ്, സർവകലാശാല വിദ്യാർഥികൾക്കായി നടക്കുന്ന ന്ധസാമൂഹിക പരിഷ്കരണവും ആധുനിക കേരളവും : പ്രസക്തിയും പ്രശ്നങ്ങളും’ എന്ന വിഷയത്തിൽ നടത്തുന്ന ഉപന്യാസ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിലെ ഡിഗ്രി, പി.ജി. വിദ്യാർഥികളിൽ നിന്നും എൻട്രികൾ ക്ഷണിക്കുന്നു. പത്ത് പുറത്തിൽ കവിയാത്ത മലയാളത്തിൽ തയാറാക്കിയ പ്രബന്ധം മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ 15നു മുന്‍പായി കണ്‍വീനർ, കേരള ഹിസ്റ്ററി കോണ്‍ഗ്രസ്, കാര്യവട്ടം കാന്പസ്, തിരുവനന്തപുരം 695581 എന്ന വിലാസത്തിൽ ലഭിക്കണം.
ക്വിസ് മത്സരം ഡെമോഗ്രഫി പഠനവകുപ്പിൽ ജനസംഖ്യയെയും അനുബന്ധ വിഷയങ്ങളെയും അധികരിച്ച് 15ന് രാവിലെ 10ന് ഡോ. രാമകുമാർ സ്മാരക ക്വിസ് മത്സരം നടത്തും. വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ഡോ. രാമകുമാർ സ്മാരക എവർ റോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കും. കേരളത്തിലെ കോളജുകളിൽ നിന്നും ബിരുദ വിദ്യാർഥികളായ രണ്ടു പേരുള്ള ഓരോ ടീമിന് പങ്കെടുക്കാം. താത്പര്യമുളളവർക്ക് 12ന് മുന്‍പായി
[email protected] എന്ന ഇമെയിലിൽ പേര് രജിസ്റ്റർ ചെയ്യാം. 15 ന് രാവിലെ 9.30നു തിരിച്ചറിയൽ കാർഡും പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവുമായി ഡെമോഗ്രഫി പഠനവകുപ്പിൽ ഹാജരാകണം.