മൂന്നാംവർഷ ബിഎസ്സി മെഡിക്കൽ മൈക്രോ ബയോളജി പരീക്ഷകൾ 14ന് ആരംഭിക്കും
മൂന്നാംവർഷ ബിഎസ്സി മെഡിക്കൽ മൈക്രോ ബയോളജി (പുതിയ സ്കീം2015 അഡ്മിഷൻ റെഗുലർ) ബിരുദ പരീക്ഷകൾ 14ന് ആരംഭിക്കും. പിഴയില്ലാതെ ആറു വരെയും 500 രൂപ പിഴയോടെ ഏഴിനും 1000 രൂപ സൂപ്പർ ഫൈനോടെ 10 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബിഎൽഐസി (2017 അഡ്മിഷൻ റെഗുലർ, 20142016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളും ഡിപ്പാർട്ട്മെന്റിലെ രണ്ടാം സെമസ്റ്റർ ബിഎൽഐസി (2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളും 19 മുതൽ ആരംഭിക്കും. പിഴയില്ലാതെ ആറു വരെയും 500 രൂപ പിഴയോടെ ഏഴിനും 1000 രൂപ സൂപ്പർ ഫൈനോടെ 10 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
2018 ഒക്ടോബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ബിഎസ്സി സൈബർ ഫോറൻസിക് (സിബിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 11 മുതൽ 13 വരെ അതത് കോളജുകളിൽ നടക്കും. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ 2018 ഒക്ടോബർ, നവംബറിൽ നടന്ന ബിഎ അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ (സിബിസിഎസ് റെഗുലർ, സിബിസിഎസ്എസ് സപ്ലിമെന്ററി) ഭരതനാട്യം, മോഹിനിയാട്ടം പരീക്ഷകളുടെ ഭരതനാട്യം, മോഹിനിയാട്ടം, അഭിനയസംഗീതം പ്രാക്ടിക്കൽ പരീക്ഷകൾ 12 മുതൽ 21 വരെ കോളജിൽ നടക്കും. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
അപേക്ഷ തീയതി
രണ്ടാം സെമസ്റ്റർ എംഫിൽ ബിസിനസ് സ്റ്റഡീസിന്റെ പ്രോജക്റ്റ് ഇവാലുവേഷനും വൈവാവോസി പരീക്ഷകയ്ക്കും 12 വരെ പിഴയില്ലാതെ അപേക്ഷിക്കാം.
500 രൂപ പിഴയോടെ 13നും 1000 രൂപ സൂപ്പർ ഫൈനോടെ 15 വരെയും അപേക്ഷിക്കാം.
അക്കാദമിക കലണ്ടർ
ബിഎഡ് സ്പെഷൽ എജ്യൂക്കേഷൻ (ഇന്റലെക്ച്യുവൽ ഡിസെബിലിറ്റി ആൻഡ് ലേണിംഗ് ഡിസെബിലിറ്റി) പ്രോഗാം 201719 ബാച്ചിന്റെ മൂന്ന്, നാല് സെമസ്റ്ററുകളുടെയും 201820 ബാച്ചിന്റെ ഒന്നു മുതൽ നാലുവരെയുള്ള സെമസ്റ്ററുകളുടെയും അക്കാദമിക കലണ്ടർ പ്രസിദ്ധീകരിച്ചു.
വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.