2019 ജനുവരി ഏഴിന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയ്ക്ക് 13 വരെയും 50 രൂപ പിഴയോടെ 15 വരെയും 125 രൂപ പിഴയോടെ 18വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ജനുവരിയിൽ നടക്കുന്ന മൂന്നാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബിഎ/ബിഎസ്സി/ബികോം (റഗുലർ2017 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്2016 അഡ്മിഷൻ, സപ്ലിമെന്ററി2013, 2014 & 2015 അഡ്മിഷനുകൾ) പരീക്ഷകൾക്ക് നാളെ മുതൽ 14 വരെയും 50 രൂപ പിഴയോടെ18 വരെയും 125 രൂപ പിഴയോടെ 20 വരെയും ഓണ്ലൈനായി അപേക്ഷിക്കാം.
14 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം (റഗുലർ2016 അഡ്മിഷൻ, സപ്ലിമെന്ററി2013, 2014 & 2015 അഡ്മിഷനുകൾ) പരീക്ഷകളുടെ പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎം എസ്ഹോട്ടൽ മാനേജ്മെന്റ്/ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിംഗ് സയൻസ് പരീക്ഷയുടെ പ്രക്ടിക്കൽ 10 നും ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി പരീക്ഷയുടെ പ്രക്ടിക്കൽ 11 നും ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
സന്പർക്ക ക്ലാസുകൾ
വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ബിഎൽഐഎസ്സി, എംഎൽഐഎസ്സി കോഴ്സുകളുടെ സന്പർക്ക ക്ലാസുകൾ എട്ടിന് പാളയം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ ആരംഭിക്കും. സമയം രാവിലെ 9.30 മുതൽ 4.30 വരെ.
കമ്മ്യൂണിക്കേറ്റീവ് അറബിക്
അറബിക് വിഭാഗം നടത്തുന്ന ആറുമാസം ദൈർഘ്യമുളള കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്സിന് 15 വരെ അപേക്ഷിക്കാം. ഫീസ് : 6000 രൂപ, യോഗ്യത : പ്ലസ് ടു. താത്പര്യമുളളവർ ഫീസടച്ച ചെലാൻ നിർദിഷ്ട അപേക്ഷയോടൊപ്പം കാര്യവട്ടത്തുളള അറബിക് വിഭാഗത്തിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ 9446827141 എന്ന നന്പറിൽ ലഭിക്കും.