18ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംടിഎ, എംടിടിഎം പരീക്ഷകൾ ജനുവരി 11ന്
18ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംടിഎ, എംടിടിഎം (സിഎസ്എസ് 2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ 2019 ജനുവരി 11ന് നടക്കും. മറ്റ് പരീക്ഷ തീയതികൾക്കു മാറ്റമില്ല.
പരീക്ഷ തീയതി
മൂന്നാം സെമസ്റ്റർ എംഎ, എംസിജെ, എംഎസ്ഡബ്ല്യു, എംടിഎ, എംടിടിഎം (സിഎസ്എസ് 2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ ഹിസ്റ്ററി ഓഫ് മേളം ആചാര്യാസ്, മദ്ദളം ആചാര്യാസ് ആൻഡ് ദെയർ കോണ്ട്രിബ്യൂഷൻസ് എന്നീ പേപ്പറുകൾ 12ന് നടക്കും. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബിസിഎ, ബിഎസ്സി കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (സിബിസിഎസ്എസ് 2016 അഡ്മിഷൻ റെഗുലർ, 20132015 അഡ്മിഷൻ റീഅപ്പിയറൻസ്) ഒക്ടോബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 13, 14, 17, 18, 19 തീയതികളിൽ വിവിധ കോളജുകളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാവോസി
ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷകളുടെ പ്രോജക്ട് മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെയും 500 രൂപ പിഴയോടെ 11 വരെയും 1000 രൂപ സൂപ്പർഫൈനോടെ 12 വരെയും അപേക്ഷിക്കാം.
പരീക്ഷഫലം
2017 സെപ്റ്റംബറിലെ രണ്ടാം സെമസ്റ്റർ ബിവോക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
2017 ഒക്ടോബറിലെ സിബിസിഎസ്എസ് അഞ്ചാം സെമസ്റ്റർ ബിഎ മോഡൽ ഒന്ന്, രണ്ട്, മൂന്ന് (2013ന് മുന്പുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ അപേക്ഷിക്കാം.
2018 ഓഗസ്റ്റിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ (മലയാളം, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ജനുവരിയിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി, ആന്ത്രപ്പോളജി (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.