University News
ബി​സി​ന​സ് അ​ന​ലി​റ്റി​ക്സി​ൽ പി​ജി ഡി​പ്ലോ​മ
വി​​വ​​ര സാ​​ങ്കേ​​തി​​ക വി​​ദ്യ​​യു​​ടെ വ​​ള​​ർ​​ച്ച​​യോ​​ടെ ഓ​​രോ സ്ഥാ​​പ​​ന​​ത്തി​​നും ബി​​സി​​ന​​സ് രം​​ഗ​​ത്ത് ഒ​​രു ചോ​​ദ്യ​​ത്തി​​ന് ഉ​​ത്ത​​രം ക​​ണ്ടെ​​ത്താ​​ൻ നി​​ര​​വ​​ധി സ്ഥി​​തി വി​​വ​​ര​​ക്ക​​ണ​​ക്കു​​ക​​ളു​​ടെ വി​​ശ​​ക​​ല​​നം അ​​നി​​വാ​​ര്യ​​മാ​​യി വ​​ന്നു. ഓ​​രോ ചു​​വ​​ടു മു​​ന്നോ​​ട്ടു വ​​യ്ക്കു​​ന്പോ​​ഴും ഇ​​ത്ത​​ര​​മൊ​​രു വി​​ശ​​ക​​ല​​നം വി​​ജ​​യ​​ത്തി​​ലേ​​ക്ക് ന​​യി​​ക്കു​​മെ​​ന്നു ക​​ന്പ​​നി​​ക​​ൾ മ​​ന​​സി​​ലാ​​ക്കി തു​​ട​​ങ്ങി​​യ​​തോ​​ടെ പ്ര​​മു​​ഖ സ്ഥാ​​പ​​ന​​ങ്ങ​​ളും ഈ ​​രം​​ഗ​​ത്തു പ​​രി​​ശീ​​ന​​ല​​നം ന​​ൽ​​കാ​​ൻ മു​​ന്നോ​​ട്ടു വ​​ന്നി​​ട്ടു​​ണ്ട്.

ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും പ്ര​​മു​​ഖ​​മാ​​യ മൂ​​ന്നു വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളാ​​യ കോ​​ൽ​​ക്ക​​ത്ത​​യി​​ലെ ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ്, ഖ​​ര​​ഗ്പുരി​ലെ ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്നോ​​ള​​ജി, കോ​​ൽ​​ക്ക​​ത്ത​​യി​​ലെ ഇ​​ന്ത്യ​​ൻ സ്റ്റാ​​റ്റി​​സ്റ്റി​​ക്ക​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് എ​​ന്നി​​വ ചേ​​ർ​​ന്നു ന​​ട​​ത്തു​​ന്ന പോ​​സ്റ്റ് ഗ്രാ​​ജ്വേ​​റ്റ് ഡി​​പ്ലോ​​മ ഇ​​ൻ ബി​​സി​​ന​​സ് അ​​ന​​ലി​​റ്റി​​ക്സ് കോ​​ഴ്സി​​ന്‍റെ പ്ര​​സ​​ക്തി. കോ​​ഴ്സി​​ന്‍റെ വി​​വി​​ധ ഘ​​ട​​ക​​ങ്ങ​​ൾ ഓ​​രോ സ്ഥാ​​പ​​ന​​ത്തി​​ലും ആ​​റു മാ​​സം വീ​​തം ചെ​​ല​​വി​​ട്ടു വേ​​ണം പ​​ഠി​​ക്കാ​​ൻ. ര​​ണ്ടു വ​​ർ​​ഷ​​ത്തെ മു​​ഴു​​വ​​ൻ സ​​മ​​യ കോ​​ഴ്സാ​​ണി​​ത്. ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ 65 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​രു​​ദ​​മോ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​മോ നേ​​ട​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. 60 സീ​​റ്റു​​ക​​ളാ​​ണു​​ള്ള​​ത്. 20 ല​​ക്ഷം രൂ​​പ​​യോ​​ള​​മാ​​ണു കോ​​ഴ്സ് ഫീ​​സ്.

ഫെ​​ബ്രു​​വ​​രി 17നു ​​ന​​ട​​ത്തു​​ന്ന എ​​ഴു​​ത്തു പ​​രീ​​ക്ഷ​​യു​​ടെ​​യും തു​​ട​​ർ​​ന്ന് ഇ​​ന്‍റ​​ർ​​വ്യു​​വി​​ന്‍റെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ. വെ​​ർ​​ബ​​ൽ എ​​ബി​​ലി​​റ്റി, ഡാ​​റ്റാ ഇ​​ന്‍റ​​ർ​​പ്ര​​റ്റേ​​ഷ​​ൻ, ക്വാ​​ണ്ടി​​റ്റേ​​റ്റീ​​വ് ആ​​പ്റ്റീ​​റ്റ്യൂ​​ഡ് എ​​ന്നി​​വ​​യാ​​ണു പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. മാ​​തൃ​​കാ ചോ​​ദ്യ പേ​​പ്പ​​ർ വെ​​ബ്സൈ​​റ്റി​​ലു​​ണ്ട്.

കോ​​ൽ​​ക്ക​​ത്ത, മും​​ബൈ, ന്യൂ​​ഡ​​ൽ​​ഹി, ബം​​ഗ​​ളൂ​​രു, ചെ​​ന്നൈ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണു പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ. ജ​​നു​​വ​​രി മൂ​​ന്നി​​ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം. അ​​പേ​​ക്ഷാ ഫീ​​സ് 2000 രൂ​​പ. സം​​വ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് 1000 രൂ​​പ.

കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: www.iitkg p.ac.in/pgdba.
More News