ഒന്നാം സെമസ്റ്റർ എൽഎൽഎം പരീക്ഷ പുനഃക്രമീകരിച്ചു
കണ്ണൂർ സർവകലാശാലയുടെ പത്തിന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ എൽഎൽഎം (നവംബർ 2018) പരീക്ഷ 15ന് തുടങ്ങുന്ന രീതിയിൽ പുനഃക്രമീകരിച്ചു. ഹാൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
മൂന്നും അഞ്ചും സെമസ്റ്റർ പിജി ഹാൾടിക്കറ്റ്
പഠനവകുപ്പുകളിലെ യഥാക്രമം 10, 11 തീയതികളിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംസിജെ/എംസിഎ (ലാറ്ററൽ എൻട്രി ഉൾപ്പെടെ)/എംഎൽഐഎസ്സി/എംബിഎ, അഞ്ചാം സെമസ്റ്റർ എംസിഎ (ലാറ്ററൽ എൻട്രി ഉൾപ്പെടെ) ഡിഗ്രി (റഗുലർ/സപ്ലിമെന്ററിനവംബർ 2018) പരീക്ഷകളുടെ ഹാൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പത്താം സെമസ്റ്റർ ബിഎഎൽഎൽബി ടൈംടേബിൾ
17ന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ ബിഎഎൽഎൽബി (റഗുലർ/സപ്ലിമെന്ററിഏപ്രിൽ 2018) പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
എംഎസ്സി കൗണ്‍സലിംഗ് സൈക്കോളജി പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എംഎസ്സി കൗണ്‍സലിംഗ് സൈക്കോളജി (റഗുലർ/ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി മാർച്ച് 2018) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 20നകം സർവകലാശാലയിൽ സമർപ്പിക്കണം.
പ്രായോഗിക പരീക്ഷകൾ
അഞ്ച്, മൂന്ന് സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ് (സിസിഎസ്എസ്സപ്ലിമെന്ററി 20092013 അഡ്മിഷൻനവംബർ 2018) ഡിഗ്രിയുടെ കോർ, കോംപ്ലിമെന്ററി പ്രായോഗിക പരീക്ഷകൾ 11, 12 തീയതികളിൽ മാനന്തവാടി ഗവ.കോളജ്, പട്ടുവം കോളജ് ഒഫ് അപ്ലൈഡ് സയൻസസ് എന്നിവിടങ്ങളിൽ നടത്തും. രജിസ്റ്റർചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
തുറന്ന സംവാദം
കണ്ണൂർ സർവകലാശാലയിൽ ഇക്കണോമിക്സിൽ ഗവേഷണം നടത്തുന്ന മേഴ്സി മാത്യു എന്ന വിദ്യാർഥിനി പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിലുള്ള തുറന്ന സംവാദം 13ന് രാവിലെ പത്തിന് കൂത്തുപറന്പ് നിർമലഗിരി കോളജ് കാന്പസിലെ ഇക്കണോമിക്സ് വിഭാഗത്തിലും ലൈഫ് സയൻസിൽ ഗവേഷണം നടത്തുന്ന വി.വി.വന്ദന എന്ന വിദ്യാർഥിനി പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിലുള്ള തുറന്ന സംവാദം 12ന് രാവിലെ പത്തിന് തലശേരി പാലയാട് കാന്പസിലും നടത്തും.