സപ്ലിമെന്ററി അപേക്ഷ
ആരോഗ്യശാസ്ത്ര സർവകലാശാല 2019 ജനുവരി 31 മുതൽ ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് 2019 ജനുവരി ഒന്നു മുതൽ 11 വരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ തിയതി
2019 ഫെബ്രുവരി ഒന്നു മുതലാരംഭിക്കുന്ന തേഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 2 റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷയ്ക്ക് 2019 ജനുവരി മൂന്നു മുതൽ 15 വരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
2018 നവംബറിൽ നടത്തിയ ഫൈനൽ എംഡി/ എംഎസ് ആയുർവേദ ഡിഗ്രി റെഗുലർ ആൻഡ് സപ്ലിമെന്ററി (2012 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിതഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി ഡിസംബർ 26നകം അപേക്ഷിക്കണം.
2018 സെപ്റ്റംബറിൽ നടത്തിയ ഒന്നാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീ ടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി ഈമാസം 27നകം അപേക്ഷിക്കണം.
റീ ടോട്ടലിംഗ് ഫലം
2018 ഒക്ടോബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ രണ്ടാംവർഷ എംഎച്ച്എ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
തിയറി പരീക്ഷ
2019 ജനുവരി ഏഴുമുതൽ 15 വരെയുള്ള തീയതികളിലായി നടക്കുന്ന സെക്കൻഡ് സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
2019 ജനുവരി 15 മുതൽ 21 വരെയുള്ള തീയതികളിലായി നടക്കുന്ന രണ്ടാംവർഷ ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി (2016 ആൻഡ് 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.