സീപാസിലെ മൂന്നാം സെമസ്റ്റർ ബിടെക് പരീക്ഷകൾ ജനുവരി നാലിന്
സീപാസിലെ മൂന്നാം സെമസ്റ്റർ ബിടെക് (റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷകൾ ജനുവരി നാലിന് ആരംഭിക്കും. അപേക്ഷ 20 വരെയും 500 രൂപ പിഴയോടെ 21 വരെയും 1000 രൂപ സൂപ്പർഫൈനോടെ 22 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ സെമസ്റ്ററൊന്നിന് 200 രൂപ വീതം സിവി ക്യാന്പ് ഫീസായി പരീക്ഷാ ഫീസിനു പുറമെ അടയ്ക്കണം.
സീപാസിലെ അഞ്ചാം സെമസ്റ്റർ ബിടെക് (റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷകൾ ജനുവരി എട്ടിന് ആരംഭിക്കും. അപേക്ഷ 20 വരെയും 500 രൂപ പിഴയോടെ 21 വരെയും 1000 രൂപ സൂപ്പർഫൈനോടെ 22 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ സെമസ്റ്ററൊന്നിന് 200 രൂപ വീതം സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.
ഡോ. കെ.എൻ. രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർസ്റ്റേറ്റ് ഫിനാൻഷൽ റിലേഷൻസിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (2018 അഡ്മിഷൻ റെഗുലർ സിഎസ്എസ്) പരീക്ഷയ്ക്ക് 24 വരെയും 500 രൂപ സൂപ്പർഫൈനോടെ 26 വരെയും 1,000 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 600 രൂപയും (പേപ്പറൊന്നിന് 100 രൂപ, മാർക്ക് ലിസ്റ്റ് ഫീസ് 100 രൂപ) സപ്ലിമെന്ററി വിദ്യാർഥികൾ പേപ്പറൊന്നിന് 150 രൂപയും മാർക്ക് ലിസ്റ്റ് ഫീസായി 100 രൂപയും അടയ്ക്കണം. വിദ്യാർഥികൾ www.epay.mgu.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്ലൈനായി ഫീസടച്ച് പഠനവകുപ്പിൽ അപേക്ഷ നൽകണം.
രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (പുതിയ സ്കീം 2016 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ സപ്ലിമെന്ററി, പഴയ സ്കീം 20082014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി ഒന്പതിന് ആരംഭിക്കും. അപേക്ഷ 21 വരെയും 500 രൂപ പിഴയോടെ 22 വരെയും 1,000 രൂപ സൂപ്പർഫൈനോടെ 26 വരെയും സ്വീകരിക്കും.
തീയതി നീട്ടി
അവസാന വർഷ ബിഡിഎസ് പാർട്ട് ഒന്ന്, പാർട്ട് രണ്ട് (2008 അഡ്മിഷൻ മുതൽ, 2008ന് മുന്പുള്ള അഡ്മിഷൻ) മേഴ്സി ചാൻസ് പരീക്ഷയ്ക്ക് 20 വരെയും 500 രൂപ പിഴയോടെ 21 വരെയും 1000 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം.
വിദ്യാർഥികൾ സിവി ക്യാന്പ് ഫീസായി 200 രൂപയും സ്പെഷൽ ഫീസായി 5,000 രൂപയും സിവി ക്യാന്പ് ഫീസിനും പരീക്ഷാഫീസിനും പുറമെ അടയ്ക്കണം. പരീക്ഷ തീയതി പിന്നീട് അറിയിക്കും.
വൈവാവോസി
പത്തനംതിട്ട സ്കൂൾ ഓഫ് അപ്ലൈഡ് ലൈഫ് സയൻസസിലെ (സീപാസ്) രണ്ടാം സെമസ്റ്റർ എംഫിൽ ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (2015 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയത്തിനും വൈവാവോസിക്കും 27 വരെയും 500 രൂപ പിഴയോടെ 28 വരെയും 1,000 രൂപ സൂപ്പർഫൈനോടെ 31 വരെയും അപേക്ഷിക്കാം.
പത്തനംതിട്ട സ്കൂൾ ഓഫ് അപ്ലൈഡ് ലൈഫ് സയൻസസിലെ (സീപാസ്) രണ്ടാം സെമസ്റ്റർ എം.ഫിൽ ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (2016 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയത്തിനും വൈവാവോസിക്കും 27 വരെയും 500 രൂപ പിഴയോടെ 28 വരെയും 1,000 രൂപ സൂപ്പർഫൈനോടെ 31 വരെയും അപേക്ഷിക്കാം.
പരീക്ഷഫലം
2018 ജനുവരിയിൽ മൂന്നാർ ഗവണ്മെന്റ് കോളജിലെ ഒന്നാം സെമസ്റ്റർ ബികോം സിബിസിഎസ് (മോഡൽ രണ്ട് 2017 അഡ്മിഷൻ റെഗുലർ) പരീക്ഷയുടെ തടഞ്ഞുവച്ച ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി മൂന്നു വരെ അപേക്ഷിക്കാം.
2018 ഓഗസ്റ്റിൽ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി (കംപ്യൂട്ടർ സയൻസ് സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഒക്ടോബറിൽ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംടെക് (കംപ്യൂട്ടർ സയൻസ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ജൂലൈയിൽ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംടിടിഎം (മാനേജ്മെന്റ് സയൻസസ് സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 മേയിൽ നടത്തിയ ഏഴും എട്ടും സെമസ്റ്റർ ബിആർക് (റെഗുലർ, സപ്ലിമെന്ററി (ഏഴ് പ്രാക്ടിക്കൽ, എട്ട് ഡെസർട്ടെഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2017 മേയിലെ നാലാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ടൂറിസം (2015 അഡ്മിഷൻ റെഗുലർ, 2015ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.