ഒന്നാം സെമസ്റ്റർ എംഎ, എംസിജെ, എംഎസ്ഡബ്ല്യൂ പരീക്ഷകൾ ജനുവരി നാലിന്
ഒന്നാം സെമസ്റ്റർ എംഎ, എംസിജെ, എംഎച്ച്എം, എംഎസ്ഡബ്ല്യൂ, എംടിഎ ആൻഡ് എംടിടിഎം സിഎസ്എസ് (2018 അഡ്മിഷൻ റെഗുലർ, 2014,2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ ജനുവരി നാലിന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ എംഎസ്സി സിഎസ്എസ് ( 2018 അഡ്മിഷൻ റെഗുലർ, 2014,2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷ ജനുവരി നാലിന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ എംകോം സിഎസ്എസ് (2018 അഡ്മിഷൻറെഗുലർ, 2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ ജനുവരി നാലിന് ആരംഭിക്കും. വിശദവിവരം വെബ്സൈറ്റിൽ.
പുനർ മൂല്യനിർണയം ഇല്ല
2017 ഡിസംബറിലെ ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇരട്ടമൂല്യനിർണയം നടത്തിയതിനാൽ പുനർമൂല്യനിർണയ അവസരം റദ്ദാക്കി. സൂക്ഷ്മപരിശോധനയ്ക്ക് 29 വരെ അപേക്ഷിക്കാം. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവരുടെ ഫീസ് തിരികെ നൽകും. വിദ്യാർഥികൾ പേര്, അക്കൗണ്ട് നന്പർ, ബാങ്കിന്റെ പേര്, ബ്രാഞ്ച്, ഐഎഫ്എസ്സി കോഡ് എന്നിവ രേഖപ്പെടുത്തിയ അപേക്ഷ ഡിസംബർ 29നകം പരീക്ഷകണ്ട്രോളറുടെ ഓഫീസിൽ നൽകണം.
പരീക്ഷ ഫലം
2018 ഫെബ്രുവരിയിലെ എംഎസ്സി ഒന്നാംസെമസ്റ്റർ ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്(പിജി സിഎസ്എസ്റെഗുലർ, സപ്ലിമെന്ററി) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി നാലുവരെ അപേക്ഷിക്കാം. അപേക്ഷയ്ക്കൊപ്പം ഹാൾടിക്കറ്റ്,മാർക്ക് ലിസ്റ്റ് പകർപ്പുകൂടി നൽകണം.
2018 ഫെബ്രുവരിയിലെ എംഎസ്സി ഒന്നാം സെമസ്റ്റർ അപ്ലൈഡ് മൈക്രോബയോളജി(പിജി സിഎസ്എസ് റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജനുവരി നാലുവരെ അപേക്ഷിക്കാം.
2018 ഒക്ടോബറിലെ രണ്ടാംവർഷ മെഡിക്കൽ അനാട്ടമി (നോണ് സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ജനുവരി മൂന്നുവരെ അപേക്ഷിക്കാം.
സ്പെഷൽ മേഴ്സി ചാൻസ്
സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 27വരെ നീട്ടി. എംഎ, എംഎസ്സി, എംകോം 20022013 പ്രൈവറ്റ് സ്റ്റഡി, എംബിഎ 2014 അഡ്മിഷൻ എന്നിവയ്ക്കും സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷ ബാധകമാണ്. വിശദവിവരം വെബ്സൈറ്റിൽ.
സെനറ്റ് യോഗം
സർവകലാശാല സെനറ്റിന്റെ പ്രത്യേക അടിയന്തര യോഗം 29ന് രാവിലെ 10ന് സെനറ്റ് ഹാളിൽ നടക്കും.
എംഫിൽ പ്രവേശനം
പഠനവകുപ്പുകളിലെ എംഫിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 16 വരെ നൽകാം. വിശദവിവരം വെബ്സൈറ്റിൽ.