പിജി ഒന്നാം സെമസ്റ്റർ പരീക്ഷാ ഫലം
2018 ഫെബ്രുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) എംഎസ്സി ബയോ കെമിസ്ട്രി, എംഎ പ്രിന്റ് ആൻഡ് ഇലക്ട്രോണിക് ജേർണലിസം, എംഎസ്സി ബയോടെക്നോളജി, എംഎസ്സി എൻവയോണ്‍മെന്റൽ സയൻസ് ആൻഡ് മാനേജ്മെന്റ്, എംഎ മ്യൂസിക് (വോക്കൽ, വീണ, വയലിൻ), എംഎ കഥകളി സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജനുവരി 14 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഹാൾടിക്കറ്റിന്റെയോ മാർക്ക് ലിസ്റ്റിന്റെയോ പകർപ്പ് കൂടി സമർപ്പിക്കണം.
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ 2018 ഓഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ എംഎഡ് (എഡ്യൂക്കേഷൻ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
എൽഎൽബി വൈവാവോസി
2018 ഡിസംബറിൽ നടന്ന പത്താം സെമസ്റ്റർ ബിഎ, ബികോം (ഒണേഴ്സ്), ബിബിഎ (ഓണേഴ്സ്) എൽഎൽബി (പഞ്ചവത്സരം റെഗുലർ, സപ്ലിമെന്ററി) (കോമണ്‍) ഡിഗ്രി പരീക്ഷകളുടെ വൈവാ വോസി ജനുവരി 14 മുതൽ 21 വരെ എറണാകുളം ഗവണ്മെന്റ് ലോ കോളജിൽ നടത്തും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
പിഎച്ച്ഡി രജിസ്ട്രേഷൻ
പിഎച്ച്ഡി രജിസ്ട്രേഷൻ 2018 അഡ്മിഷനിൽ യോഗ്യത നേടിയിട്ടുള്ള വിദ്യാർഥികളുടെ കോഴ്സ് വർക്ക് ജനുവരി ഒന്നിന് അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്ട്രേഷൻ ഓർഡർ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലാ വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യണം.
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ 2018 വർഷം പിഎച്ച്ഡി രജിസ്ട്രേഷൻ (ലോ) നടത്തിയ വിദ്യാർഥികളുടെ കോഴ്സ് വർക്ക് ക്ലാസുകൾ ജനുവരി ഒന്നിന് രാവിലെ 10നു ആരംഭിക്കുന്നു.
വാക്ക് ഇൻ ഇൻർവ്യു
എംജി സർവകലാശാലാ ഹെൽത്ത് സെന്ററിൽ പാർട്ട് ടൈം ലേഡി മെഡിക്കൽ ഓഫീസറുടെ ഒഴിവിലേക്ക് ജനുവരി ഏഴിനു ഉച്ചകഴിഞ്ഞു 2.30 ന് വാക്ക് ഇൻ ഇന്റർവ്യു നടത്തും. എംബിബിഎസ്, തത്തുല്യ യോഗ്യതയും, കേരള മെഡിക്കൽ കൗണ്‍സിലിന്റെ അംഗീകാരമുള്ള ഡോക്ടർമാർക്കും റിട്ടയർ ചെയ്ത ഡോക്ടർമാർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. പ്രതിമാസശന്പളം 22,000 രൂപ. ഒരു വർഷത്തക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഏഴിനു ഉച്ചകഴിഞ്ഞു 1.30ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അസിസ്റ്റന്റ് രജിസ്ട്രാർ ഒന്ന് (ഭരണം) മുന്‍പാകെ ഹാജരാകണം. ഫോൺ: 0481 2733302.