രണ്ടും മൂന്നും സെമസ്റ്റർ എംഎസ്സി എംഎൽടി പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ രണ്ടും (2017 അഡ്മിഷൻറഗുലർ/സപ്ലിമെന്ററി മേയ് 2018) മൂന്നും (2016 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററിനവംബർ 2017) സെമസ്റ്റർ എംഎസ്സി മെഡിക്കൽ ലാബോറട്ടറി ടെക്നോളജി ഡിഗ്രി പരീക്ഷകൾക്കുള്ള അപേക്ഷകൾ പിഴകൂടാതെ ഏഴുവരെയും 160 രൂപ പിഴയോടെ 10 വരെയും സമർപ്പിക്കാം. അപേക്ഷയോടൊപ്പം എപിസി, ചലാൻ എന്നിവ 14നകം സർവകലശാലയിൽ എത്തിക്കണം. രണ്ടാം സെമസ്റ്റർ പരീക്ഷ 21ന് ആരംഭിക്കും. മൂന്നാം സെമസ്റ്റർ പരീക്ഷാതീയതി പിന്നീട് അറിയിക്കും.
ബിഎ എൽഎൽബി പരീക്ഷാ ടൈംടേബിൾ
30ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎ എൽഎൽബി (റഗുലർ2015 അഡ്മിഷൻ/സപ്ലിമെന്ററിഏപ്രിൽ 2018), ഫെബ്രുവരി 13ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎ എൽഎൽബി (റഗുലർ2016 അഡ്മിഷൻ/സപ്ലിമെന്ററിഏപ്രിൽ 2018) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
എംസിഎ പരീക്ഷാ ടൈംടേബിൾ
16ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ എംസിഎ (റഗുലർ/സപ്ലിമെന്ററി2014 അഡ്മിഷൻ മുതൽജനുവരി 2019), ഫെബ്രുവരി 13ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംസിഎ (റഗുലർ/സപ്ലിമെന്ററി2014 അഡ്മിഷൻ മുതൽജനുവരി 2019) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
കണ്ണൂർ സർവകലാശാല മാനന്തവാടി കാന്പസിലെ ഒന്നാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് സുവോളജി (റഗുലർ), നവംബർ 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 14 ആണ്.