അവസാന വർഷ മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി ഫലം പ്രസിദ്ധീകരിച്ചു
2018 ഒക്ടോബറിൽ നടന്ന അവസാന വർഷ മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 15 വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്സി ഫൈറ്റോ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
2018 ഒക്ടോബറിൽ നടന്ന നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (നോണ്‍ സിഎസ്എസ് റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (സിബിസിഎസ്എസ് 2016 അഡ്മിഷൻ റെഗുലർ, 2013 2015 അഡ്മിഷൻ റീഅപ്പിയറൻസ്) വൊക്കേഷണൽ മോഡൽ രണ്ട് (കംപ്യൂട്ടർ സയൻസ്) ഒക്ടോബർ 2018 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി മൂന്ന്, നാല് തീയതികളിൽ വിവിധ കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
ഹാൾടിക്കറ്റ്
സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ 2018ൽ കോഴ്സ് വർക്ക് പൂർത്തിയാക്കിയ വിദ്യാർഥികൾക്കും സപ്ലിമെന്ററി വിദ്യാർഥികൾക്കും പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
കോട്ടയം സിഎംഎസ് കോളജിൽ ജനുവരി അഞ്ച്, ആറ് തീയതികളിൽ ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെയാണ് കോഴ്സ് വർക്ക് പരീക്ഷ നടക്കുന്നത്.