രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷ 11 മുതൽ 18 വരെ അതതു കോളജുകളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
3, 4 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളുടെ പുനഃക്രമീകരിച്ച പരീക്ഷാ തീയതികൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ബിഎ, ബിഎസ്സി, ബികോം, ബികോം (ത്രീമെയിൻ), ബിബിഎ, ബിസിഎ റീസ്ട്രക്ച്ചേർഡ്/വൊക്കേഷണൽ കോഴ്സുകളുടെ 2008 അഡ്മിഷൻ വരെയുളള വിദ്യാർഥികൾക്കുളള രണ്ട്, നാല് സെമസ്റ്ററുകളുടെ മേഴ്സി ചാൻസ് പരീക്ഷയ്ക്ക് 31 വരെയും 50 രൂപ പിഴയോടെ ഫെബ്രുവരി നാലു വരെയും 125 രൂപ പിഴയോടെ ഫെബ്രുവരി ആറു വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഓഗസ്റ്റിലെ ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് 2008 സ്കീം അഞ്ചാം സെമസ്റ്റർ (സപ്ലിമെന്ററി), ഏഴാം സെമസ്റ്റർ (സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ.
ഒക്ടോബറിലെ എംഫിൽ മാത്തമാറ്റിക്സ് 2017 2018 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലൈയിലെ നാലാം സെമസ്റ്റർ ബികോം കൊമേഴ്സ് ആന്‍ഡ് ടൂറിസം ആന്‍ഡ് ട്രാവൽ മാനേജ്മെന്റ് (2016 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ അപേക്ഷിക്കാം.
ജൂലൈയിലെ ബിഎ ആന്വൽ സ്കീം മലയാളം പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈൻ വിദ്യാർഥികൾ ഓണ്‍ലൈനായും ഓഫ്ലൈൻ വിദ്യാർഥികൾ ഫീസടച്ചു നിർദിഷ്ട അപേക്ഷാഫോമിലും 18 വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. തോറ്റവർക്കു സപ്ലിമെന്ററി പരീക്ഷയ്ക്ക് 10 വരെയും 50 രൂപ പിഴയോടെ 14 വരെയും 125 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.