University News
ക്ലാ​റ്റ് മേ​യ് 12ന്; ​ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ ആ​രം​ഭി​ക്കും
കൊ​​ച്ചി​​യി​​ലെ നാ​​ഷ​​ണ​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ഫ് അ​​ഡ്വാ​​ൻ​​സ്ഡ് ലീ​​ഗ​​ൽ സ്റ്റ​​ഡീ​​സ് (നു​​വാ​​ൽ​​സ്) ഉ​​ൾ​​പ്പ​​ടെ 21 നി​​യ​​മ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലെ ബി​​രു​​ദ, ബി​​രു​​ദാ​ന​ന്ത​​ര കോ​​ഴ്സ് പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള കോ​​മ​​ൺ ലോ ​​അ​​ഡ്മി​​ഷ​​ൻ ടെ​​സ്റ്റ് (ക്ലാ​​റ്റ്) മേ​​യ് 12ന്. ​​ഓ​​ൺ​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ നാ​​ളെ ആ​​രം​​ഭി​​ക്കും. മാ​​ർ​​ച്ച് 31ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം. മേ​​യ് 12ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു മു​​ത​​ൽ അ​​ഞ്ചു വ​​രെ​​യാ​​ണ് ക്ലാ​​റ്റ്.

പ​​രീ​​ക്ഷാ ന​​ട​​ത്തി​​പ്പി​​ലെ ക്ര​​മ​​ക്കേ​​ടു​​ക​​ളെ തു​​ട​​ർ​​ന്ന പൂ​​ർ​​ണ​​മാ​​യും ഓ​​ഫ്‌​​ലൈ​നാ​യി​​ട്ടാ​​ണ് ഇ​​ത്ത​​വ​​ണ മു​​ത​​ൽ പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന​​ത്.

ദേ​​ശീ​​യ നി​​യ​​മ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ബി​​എ, ബി​​എ​​സ‌്സി, ബി​​കോം,ബി​​എ​​സ്ഡ​​ബ്ല്യു എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) കോ​​ഴ്സു​​ക​​ളും, വി​​വി​​ധ കാ​​ലി​​ക പ്രാ​​ധാ​​ന്യ​​മു​​ള്ള വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഏ​​ക വ​​ർ​​ഷ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്സു​​ക​​ളു​​മാ​​ണു നി​​ല​​വി​​ലു​​ള്ള​​ത്. സാ​​ധാ​​ര​​ണ നി​​യ​​മ​പ​​ഠ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യ പ​​ഠ​​ന​​രീ​​തി​​ക​​ളും പാ​​ഠ്യ​പ​​ദ്ധ​​തി​​ക​​ളും ആ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളും പ​​ഠ​​നാ​​ധി​​ഷ്ഠി​​ത തൊ​​ഴി​​ൽ അ​​വ​​സ​​ര​​ങ്ങ​​ളു​​മാ​​ണ് ദേ​​ശീ​​യ നി​​യ​​മ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലേ​​ക്കു സ​​മ​​ർ​​ഥ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളെ ആ​​ക​​ർ​​ഷി​​ക്കു​​ന്ന പ്ര​​ധാ​​ന ഘ​​ട​​കം.

പ​​ഞ്ച​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് പ്ല​​സ്ടു ത​​ല​​ത്തി​​ൽ 45 ശ​​ത​​മാ​​ന​​ത്തി​​ൽ കു​​റ​​യാ​​ത്ത മാ​​ർ​​ക്കു​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. പ​​ട്ടി​​ക​​ജാ​​തി​​വ​​ർ​​ഗ വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് മി​​നി​​മം മാ​​ർ​​ക്കി​​ൽ അ​​ഞ്ചു ശ​​ത​​മാ​​നം ഇ​​ള​​വ് ന​​ൽ​​കും. ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്സി​​ന് 55 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടു കൂ​​ടി​​യ നി​​യ​​മ​​ബി​​രു​​ദ​​വു​​മാ​​ണ് അ​​ടി​​സ്ഥാ​​ന യോ​​ഗ്യ​​ത. ഇ​​വി​​ടെ​​യും പ​​ട്ടി​​ക​​ജാ​​തി​​വ​​ർ​​ഗ വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് അ​​ഞ്ചു ശ​​ത​​മാ​​നം ഇ​​ള​​വു​​ണ്ട്. അ​​വ​​സാ​​ന വ​​ർ​​ഷ പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. അ​​ങ്ങ​​നെ​​യു​​ള്ള​​വ​​ർ അ​​ഡ്മി​​ഷ​​ൻ സ​​മ​​യ​​ത്തു നി​​ശ്ചി​​ത യോ​​ഗ്യ​​ത നേ​​ടി​​യി​​രി​​ക്ക​​ണം. ബി​​രു​​ദ ബി​​രു​​ദാ​​ന​​ന്ത​​ര കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ഷി​​ക്കു​​ന്ന​​തി​​ന് ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി ഇ​​ല്ല.
ക്ലാ​​റ്റി​​നെ​​കു​​റി​​ച്ച് കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ അ​​റി​​യാ​​ൻ www.clatconsortiumofnl u.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക.

അ​​ഖി​​ലേ​​ന്ത്യാ ത​​ല​​ത്തി​​ൽ ബി​​രു​​ദ കോ​​ഴ്സു​​ക​​ൾ​​ക്ക് ഏ​​ക​​ദേ​​ശം 2200 ഉം ബി​​രു​​ദാ​​ന​​ന്ത​​ര കോ​​ഴ്സു​​ക​​ൾ​​ക്ക് ഏ​​ക​​ദേ​​ശം 700 ഉം സീ​​റ്റു​​ക​​ളാ​​ണു​​ള്ള​​ത്. ദേ​​ശീ​​യ​​നി​​യ​​മ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ അ​​താ​​തു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ജാ​​തി സം​​വ​​ര​​ണ ത​​ത്വ​​ങ്ങ​​ൾ​​ക്ക് അ​​നു​​സ​​രി​​ച്ചാ​​യി​​രി​​ക്കും പ്ര​​വേ​​ശ​​നം ന​​ൽ​​കു​​ന്ന​​ത്.
More News