പുതുക്കിയ പരീക്ഷാ തീയതി
2019 ജനുവരി മൂന്നിന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബിഎ (ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്) [Vocational Course VI CG 1571 English Language Teaching (2013 Admission Onwards)], ബിഎ (കമ്മ്യൂണിക്കേറ്റീവ് അറബിക്) [Vocational Course VI AC 1571 Use of Language II (2014 Admission Onwards)] ബിഎസ്സി (ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്) [Core Course BH 1545 Marketing and Sales (2014 Admission onwards), Core Course BH1545Marketing & Sales (2013 Admission) പരീക്ഷകൾ 18ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷകളുടെ ഭാഗമായി 2019 ജനുവരി മൂന്നിന് പാറശാല ചെറുവാരക്കോണം സിഎസ്ഐ കോളജ് ഓഫ് ലീഗൽ സ്റ്റഡീസിലും എട്ടിന് തിരുവനന്തപുരം ഗവ. ലോ കോളജിലും ഒന്‍പതിന് തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളജിലും നടത്താനിരുന്ന വാചാ പരീക്ഷകൾ യഥാക്രമം 18, 22, 17 തീയതികളിലേക്ക് മാറ്റി. വിദ്യാർത്ഥികൾ ഹാൾടിക്കറ്റുമായി അതത് പരീക്ഷകേന്ദ്രങ്ങളിൽ ഹാജരാകണം.
പ്രാക്ടിക്കൽ
2018 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 2019 ജനുവരി 16നും 17 നും അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
തീയതി നീട്ടി
2018 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ സിബിസിഎസ്, കരിയർ റിലേറ്റഡ് സിബിസിഎസ്എസ് പരീക്ഷയുടെ സിഇ മാർക്കുകൾ അപ്ലോഡ് ചെയ്യുന്നതിനുളള തീയതി 14 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
സൂക്ഷ്മപരിശോധന
2018 മേയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം), ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് (2013 സ്കീം) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾ ടിക്കറ്റുമായി ബിടെക് റീവാല്യുവേഷൻ സെക്ഷനിൽ 18 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ ഹാജരാകണം.
പരീക്ഷാഫലം
2018 ജൂലൈയിൽ നടത്തിയ ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) (350) 2016 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
മൂല്യനിർണയ ക്യാന്പ്
2018 ൽ നടന്ന വിവിധ എൽഎൽബി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന എല്ലാ ലോ കോളജുകളിലെയും റഗുലർ ക്ലാസുകൾ റദ്ദ് ചെയ്ത്കൊണ്ട് 16 മുതൽ 25 വരെ പരീക്ഷാ കണ്‍ട്രോളറുടെ കെട്ടിടസമുച്ചയത്തിലുളള മൂല്യനിർണയ കേന്ദ്രത്തിൽ ആരംഭിക്കും.
പരീക്ഷാഫീസ്
2019 ഫെബ്രുവരി 22 ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 50 രൂപ പിഴയോടെ 19 വരെയും 125 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബിടെക് പാർട്ട്ടൈം റീസ്ട്രക്ച്ചേർഡ് (2008 സ്കീം) സപ്ലിമെന്ററി പരീക്ഷയുടെ ഓണ്‍ലൈൻ/ഓഫ്ലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. പരീക്ഷയ്ക്ക് പിഴ കൂടാതെ 18 വരെയും 50 രൂപ പിഴയോടെ 21 വരെയും 125 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അധ്യാപക പരിശീലനം
ബികോം സിലബസിൽ പുതുതായി ഉൾപ്പെടുത്തിയ Business Mathematics, EBusiness കോഴ്സുകൾക്കായി കോളജ്/യുഐടി അധ്യാപകർക്ക് 15 മുതൽ 17 വരെയും ജനുവരി 21 മുതൽ 23 വരെയും രണ്ടു ഘട്ടങ്ങളിലായി മൂന്നു ദിവസം വീതമുളള പരിശീലനം കാര്യവട്ടം HRDCയിൽ നടത്തും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക : ഡോ. ആർ. വസന്തഗോപാൽ (കോഓർഡിനേറ്റർ) 9895018010.
യോഗ ശിൽപ്പശാല
വേദാന്ത പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ 13 വരെ കാര്യവട്ടം കാന്പസിൽ യോഗ ശിൽപ്പശാല നടത്തുന്നു. പങ്കെടുക്കാൻ താത്പര്യമുളളവർ 6282155861, 9446409948, 9400552206 എന്നീ ഫോണ്‍ നന്പറുകളിൽ ബന്ധപ്പെടുക.