രണ്ട്, മൂന്ന് സെമസ്റ്റർ എംസിജെ പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ രണ്ട്, മൂന്ന് സെമസ്റ്റർ (മാർച്ച് 2018, ഒക്ടോബർ 2018) എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഡിഗ്രി (റഗുലർ), രണ്ട്, മൂന്ന് സെമസ്റ്റർ (മാർച്ച് 2018 ആൻഡ് ഒക്ടോബർ 2018) എംസിജെ ഡിഗ്രി (സപ്ലിമെന്ററി 2016നും അതിനു മുന്‍പുമുള്ള അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 23 വരെ സർവകലാശാലയിൽ സ്വീകരിക്കും.
പരീക്ഷാ ടൈംടേബിൾ
21ന് ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എംബിഎ സപ്ലിമെന്ററി (2013 നും അതിനുമുന്‍പുമുള്ള അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
21 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംബിഎ (റഗുലർ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷ
ഒന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് ഡിഗ്രിയുടെ (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, ഒക്ടോബർ 2018) പ്രായോഗിക പരീക്ഷകൾ 14 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. രജിസ്റ്റർചെയ്ത വിദ്യാർഥികൾ അതത് കോളജുകളുമായി ബന്ധപ്പെടണം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എംകോം, എംഎ, എംടിടിഎം ഒക്ടോബർ 2018 (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് 2014 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ 23 വരെ സ്വീകരിക്കും.