22ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം കരിയർ റിലേറ്റഡ് (സിബിസിഎസ്എസ്) ഡിഗ്രി കോഴ്സിന്റെ (2010, 2011 അഡ്മിഷൻ മേഴ്സി ചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
യുഐടി ആലപ്പുഴ, അടൂർ, കൊല്ലം, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിൽ മാത്രമാണ് പരീക്ഷ നടത്തുന്നത്. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി മേൽപറഞ്ഞ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാ തീയതി
വിദൂര വിദ്യാഭ്യാസ വിഭാഗം 15ന് നടത്താൻ നിശ്ചയിച്ചിരുന്ന എംഎ/എംഎസ്സി/എംകോം ഫൈനൽ ഇയർ സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 12 ലേക്ക് മാറ്റി. മറ്റ് ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.
സൂക്ഷ്മപരിശോധന
2018 മേയിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (2008 സ്കീം) സപ്ലിമെന്ററി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾ ടിക്കറ്റുമായി ബിടെക് റീവാല്യുവേഷൻ സെക്ഷനിൽ 14 മുതൽ 22 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ ഹാജരാകണം.
പരീക്ഷാഫലം
2018 ഒക്ടോബറിൽ നടത്തിയ എംഫിൽ ഹിസ്റ്ററി, ഫിലോസഫി, ലിംഗ്വിസ്റ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്, ഫിസിക്സ്, ജിയോളജി, ആക്ച്ചുറിയൽ സയൻസ്, മാനേജ്മെന്റ്, സോഷ്യോളജി 2017 2018 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബിടെക് ഡിഗ്രി എക്സാമിനേഷൻ, ജൂലൈ 2018 റഗുലർ (2013 സ്കീം) യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓണ്ലൈനായി 31വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ.