ലൈഫ്ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പിന്റെയും ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പഠനവകുപ്പിന്റെയും ആഭിമുഖ്യത്തിൽ അഡ്വർടൈസിംഗിൽ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. യോഗ്യത: കാലിക്കട്ട് സർവകലാശാലാ ഡിഗ്രി/തത്തുല്യം. 20 പേർക്കായിരിക്കും പ്രവേശനം. കോഴ്സ് ഫീ: 10,000 രൂപ. വെബ്സൈറ്റിൽ നിന്ന് ഡൗണ്ലോഡ് ചെയ്ത അപേക്ഷ, ബയോഡാറ്റ, ഡിഗ്രി മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് , നൂറ് രൂപ അപേക്ഷാ ഫീസ് സർവകലാശാലാ ഫണ്ടിൽ അടച്ചതിന്റെ രശീത് എന്നിവ സഹിതം 25ന് അഞ്ച് മണിക്കകം ഡയറക്ടർ, ഡിപ്പാർട്ടുമെന്റ് ഓഫ് ലൈഫ്ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി, 673635 എന്ന വിലാസത്തിൽ ലഭിക്കണം. ക്ലാസുകൾ ശനിയാഴ്ചകളിലും തെരഞ്ഞെടുത്ത ചില അവധി ദിവസങ്ങളിലുമാണ് നടത്തുക.
എംകോം, എംബിഎ മാറ്റിവെച്ച പരീക്ഷകൾ ജനുവരി ഒന്നിന് നടത്തേണ്ടിയിരുന്ന ഒന്നാം സെമസ്റ്റർ എംകോം ഇന്റർനാഷണൽ ഫിനാൻസ് (2018 പ്രവേശനം) പരീക്ഷ 17ന് നടക്കും. ജനുവരി ഒന്ന്, മൂന്ന് തിയതികളിൽ നടത്തേണ്ടിയിരുന്ന ഒന്നാം സെമസ്റ്റർ എംബിഎ (2016 മുതൽ പ്രവേശനം) പരീക്ഷകൾ യഥാക്രമം 17, 22 തിയതികളിൽ നടക്കും.
എംഎസ് സി പാരാമെഡിക്കൽ പരീക്ഷ മൂന്നാം സെമസ്റ്റർ എംഎസ് സി മൈക്രോബയോളജി, എം.എസ്.സി ബയോകെമിസ്ട്രി (സിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ജനുവരി 16ന് ആരംഭിക്കും.
പരീക്ഷാഫലം 2018 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജനുവരി 28 വരെ അപേക്ഷിക്കാം.
2017 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ് സി ബയോടെക്നോളജി പരീക്ഷാഫലം വെബ്സൈറ്റിൽ.
2018 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി സുവോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
ഡിസംബർ 14ലെ എംആർക് പരീക്ഷ ഡിസംബർ 14ന് നടത്തേണ്ടിയിരുന്ന രണ്ടാം സെമസ്റ്റർ എംആർക് റഗുലർ/സപ്ലിമെന്ററി (ഇന്റേണൽ) പരീക്ഷ 16ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല.
പുതുകവിത: സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു പുതുകവിതയെ അടിസ്ഥാനമാക്കി ഫെബ്രുവരി നാല് മുതൽ ആറ് വരെ കാലിക്കട്ട് സർവകലാശാലാ മലയാള കേരള പഠനവിഭാഗം നടത്തുന്ന ത്രിദിന ദേശീയ സെമിനാറിലേക്ക് ഗവേഷണ പ്രബന്ധങ്ങൾ ക്ഷണിച്ചു. പുതുകവിതാപഠനങ്ങളുടെ സമാഹരണമാണ് സെമിനാറിന്റെ ലക്ഷ്യം. വസ്തുനിഷ്ഠവും യുക്തിഭദ്രവുമായ അപഗ്രഥനവും നിഗമനങ്ങളും അടങ്ങിയതും പ്ലേജിയറിസമില്ലാത്തതുമാവണം പ്രബന്ധം. കാവ്യഘടന, കാവ്യപ്രതലം/ മാധ്യമം, കാവ്യവായന, കവിതാവിമർശനം/പഠനം, കവിതയും സമൂഹവും എന്നീ മേഖലകളിലായിരിക്കും സെമിനാർ. എംഎൽ രേവതി 12 പോയന്റ് എംഎസ് വേർഡ് ഫോർമാറ്റിൽ ടൈപ്പ് ചെയ്ത പ്രബന്ധങ്ങളുടെ പൂർണരൂപം 28ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ
[email protected] എന്ന ഇമെയിലിൽ ലഭിക്കണം. പ്രബന്ധങ്ങൾ തെരഞ്ഞെടുക്കപ്പെട്ടാൽ അറിയിക്കും. പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുവാനുള്ള അവകാശം മലയാള കേരള പഠനവിഭാഗത്തിനായിരിക്കും. വിവരങ്ങൾക്ക്: 7902351352 (എം.ബി. മനോജ്), 8943655686 (എം.സി. വിജിത്ത്).