ആയുർവേദകോഴ്സ്: രണ്ടാം അലോട്ട്മെന്റ് 18നും 19നും
തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ നടത്തുന്ന 201819 വർഷത്തെ ആയുർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്സുകളായ ഫാർമസി/തെറാപ്പിസ്റ്റ് രണ്ടാമത്തെ അലോട്ട്മെന്റ് 18 നും നഴ്സ് അലോട്ട്മെന്റ് 19 നും നടക്കും. തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ രാവിലെ ഒൻപതിന് അലോട്ട്മെന്റ് ആരംഭിക്കും. സമയപരിമിതി മൂലം അലോട്ട്മെന്റിൽ പങ്കെടുക്കേണ്ടവർക്ക് മെമ്മോ അയയ്ക്കില്ല.കൂടുതൽ വിവരങ്ങൾ ‘www.ayurveda.kerala.gov.in’ ൽ ലഭ്യമാണ്.