2018 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംബിഎ (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ.
2018 ഒക്ടോബറിൽ നടത്തിയ എംഫിൽ ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, നാനോസയൻസ് ആൻഡ് നാനോടെക്നോളജി, തമിഴ് എംഫിൽ (സിഎസ്എസ്) 2017 2018 ബാച്ച് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2018 മേയ്/ജൂണിൽ നടത്തിയ ഒന്നാം വർഷ എംഎ ഹിസ്റ്ററി പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷാഫലം വെബ്സൈറ്റിൽ. മാർക്ക് ലിസ്റ്റുകൾ 2019 ജനുവരി 25 മുതൽ യൂണിവേഴ്സിറ്റി ഓഫീസിലെ ഇജി രണ്ട് സെക്ഷനിൽ നിന്നും കൈപ്പറ്റാം.
കോഴ്സ് പ്രവേശനം തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ കീഴിൽ കാഞ്ഞിരംകുളം കെഎൻഎം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (ആറ് മാസം) കോഴ്സിന്റെ അപേക്ഷാഫോറം കോളജിന്റെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ യൂണിറ്റിൽ നിന്ന് 19 മുതൽ ലഭ്യമാണ്. യോഗ്യത: പ്ലസ്ടു. അപേക്ഷകൾ 26നു വൈകുന്നേരം നാലുവരെ സ്വീകരിക്കും. ഉയർന്ന പ്രായപരിധി ഇല്ല. വിശദവിവരങ്ങൾക്ക്:9447713320.
ശില്പശാലയിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു മലയാള ഭാഷാഗവേഷണത്തിന്റെ രീതിശാസ്ത്രത്തെ സൈദ്ധാന്തികമായും പ്രായോഗികമായും അടുത്തറിയുന്നതിനുളള പതിനൊന്നു ദിവസത്തെ ശില്പശാല മലയാള വിഭാഗം സംഘടിപ്പിക്കുന്നു. വിജ്ഞാനധാരകളുടെ അതിർത്തികൾ അറിവുനിർമ്മിതിയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ട് ഭാഷാസാഹിത്യഗവേഷണത്തിന്റെ സാധ്യതകൾ വികസിപ്പിക്കുകയാണ് ശില്പശാലയുടെ ഉദ്ദേശ്യം. വൈജ്ഞാനികാതീതം (ട്രാൻസ് ഡിസിപ്ലിനാരിറ്റി) എന്ന സങ്കൽപനമാണ് ആ സാധ്യത. മൂന്ന് മണിക്കൂർ വീതമുളള ഇരുപതു സെഷനുകളും (പൊതുസംവാദത്തോടുകൂടി) പ്രതിനിധികളുടെ ലഘുപ്രബന്ധങ്ങളുടെ അവതരണവും ഉളള ശില്പശാലയിൽ കേരളത്തിനകത്തെയും പുറത്തെയും പ്രഗത്ഭരായ രീതിശാസ്ത്ര പണ്ഡിതരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ആകെ അൻപത് ഗവേഷകർക്കാണ് പ്രവേശനം. ശില്പശാലയിൽ പങ്കെടുക്കുന്നതിന് താൽപ്പര്യമുളള ഗവേഷകർ, ഗവേഷണ മാർഗദർശിയുടെ ശുപാർശ, ഗവേഷണ രീതി ശാസ്ത്രത്തെക്കുറിച്ച് സ്വതന്ത്രമായി തയാറാക്കിയ രണ്ട് പേജ് വിവരണം എന്നിവയടങ്ങുന്ന അപേക്ഷ മലയാളവിഭാഗം, കേരള സർവകലാശാല, കാര്യവട്ടം 695581 എന്ന വിലാസത്തിലോ
[email protected] എന്ന ഇമെയിലിലോ അയയ്ക്കാം.