ഡിഡിഎഫ്എസ്; പരിശീലന പരിപാടി ഇന്നുമുതൽ
സർവകലാശാലയിലെ ഓണ്‍ലൈൻ ഫയൽ സംവിധാനമായ ഡിഡിഎഫ്എസിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉൾപ്പെടുത്തുന്നതിനും സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർക്കും വകുപ്പു തലവന്മാർക്കും സാങ്കേതികവിദ്യ പരിചയപ്പെടുത്താനുമുള്ള പരിശീലന പരിപാടി ഇന്നു മുതൽ 19 വരെ നടക്കും. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു ഒന്നു വരെ സർവകലാശാലയിലെ സെന്റർ ഫോർ ഹൈ പെർഫോമൻസിലാണ് പരിശീലനം.
പരീക്ഷഫലം
2017 ഡിസംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എംഎ സംസ്കൃതം ജനറൽ (പ്രൈവറ്റ് റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.