University News
സർവകാലാശാല സംശയങ്ങൾ
‍ഭു​വ​നേ​ശ്വ​റി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചി(​നൈ​സ​ർ)​ൽ പ്ര​വേ​ശ​ന​ത്തി​ന് എ​ന്തു ചെ​യ്യ​ണം.?

അ​നി​ൽ കു​മാ​ർ, ചി​റ്റൂ​ർ

അ​ടി​സ്ഥാ​ന ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളാ​യ മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി എ​ന്നി​വ​യി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തെ എം​എ​സ്‌​സി പ്രോ​ഗ്രാ​മാ​ണു നൈ​സ​റി​ൽ ന​ട​ത്തു​ന്ന​ത്. യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മും​ബൈ​യു​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് അ​റ്റോ​മി​ക് എ​ന​ർ​ജി സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് ഇ​ൻ ബേ​സി​ക് സ​യ​ൻ​സി​ലും ഇ​തേ​ത​രം കോ​ഴ്സ് ഉ​ണ്ട്. പ്ര​വേ​ശ​ന​ത്തി​ന് നാ​ഷ​ണ​ൽ എ​ൻ​ട്ര​ൻ​സ് ആ​ൻ​ഡ് സ്ക്രീ​നിം​ഗ് ടെ​സ്റ്റ് (നെ​സ്റ്റ്) പാ​സാ​ക​ണം. അ​ണു​ശ​ക്തി വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​മാ​ണി​ത്. അ​ടു​ത്ത നെ​സ്റ്റ് പ​രീ​ക്ഷ ജൂ​ൺ ഒ​ന്നി​നാ​ണ്. അ​പേ​ക്ഷ​ക​ൾ മാ​ർ​ച്ച് 31വ​രെ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.nestex am.inൽ ​ല​ഭി​ക്കും.

ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി ന​ട​ത്തു​ന്ന കോ​ഴ്സി​നെ​പ്പ​റ്റി വി​ശ​ദീ​ക​രി​ക്കാ​മോ?

മു​ഹ​മ്മ​ദ് യാ​സി​ൻ മു​ഹ​മ്മ

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്വ​യം ഭ​ര​ണാ​ധി​കാ​ര​മു​ള്ള സ്ഥാ​പ​ന​മാ​ണ് കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി. ഈ ​സ്ഥാ​പ​നം മൂ​ന്നു​മാ​സം പ​ഠ​ന​കാ​ല​യ​ള​വു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ഫോ​ട്ടോ ജേ​ർ​ണ​ലി​സം ന​ട​ത്തു​ന്നു​ണ്ട്. കോ​ഴ്സ് പ​ഠി​ക്കു​ന്ന​തി​ന് ചേ​രു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക​മാ​യ ക്ര​മീ​ക​രി​ച്ച സി​ല​ബ​സ് പ്ര​കാ​രം സ​പോ​ർ​ട്സ് ‍ഫോ​ട്ടോ​ഗ്രാ​ഫി, വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫി എ​ൻ​വി​റോ​ൺ​മെ​ന്‍റ് ഫോ​ട്ടോ​ഗ്രാ​ഫി ഫാ​ഷ​ൻ ഫോ​ട്ടോ​ഗ്ര​ഫി എ​ന്നി​വ​യി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.keralamediaac ademy.org.
ഇ​ന്ത്യ​ൻ മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തു​ന്ന ബി​രു​ദ​ത​ല കോ​ഴ്സു​ക​ൾ ഏ​തെ​ല്ലാ​മാ​ണ്. ഈ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് എ​വി​ടെ​യെ​ല്ലാം കാ​ന്പ​സു​ക​ളു​ണ്ട്?

അ​നു​രാ​ജ്, തൊ​ടു​പു​ഴ

സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി​യാ​യ ഇ​ന്ത്യ​ൻ മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി താ​ഴെ​പ്പ​റ​യു​ന്ന ബി​രു​ദ​കോ​ഴ്സു​ക​ളാ​ണ് ന​ത്തു​ന്ന​ത്.?

നാ​ലു​വ​ർ​ഷ ബി​ടെ​ക് കോ​ഴ്സു​ക​ൾ

1. മ​റൈ​ൻ എ​ൻ​ജി​നി​യ​റിം​ഗ്
2. നേ​വ​ൽ ആ​ർ​ക്കി​ടെ​ക്ച​ർ ആ​ൻ​ഡ് ഓ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്

‌മൂ​ന്നു​വ​ർ​ഷ കോ​ഴ്സു​ക​ളാാ​യ
1. ബി​ബി​എ (ലോ​ജി​സ്റ്റി​ക്സ് റി​ടെ​യി​ലിം​ഗ് ആ​ൻ​ഡ് ഇ ​കൊ​മേ​ഴ്സ്)
2. ബി​എ​സ്‌​സി (നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ്)

ഒ​രു വ​ർ​ഷ കോ​ഴ്സ്

1. ഡി​പ്ലോ​മ ഇ​ൻ നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ്

ഇ​ന്ത്യ​ൻ മാ​രി​ടൈം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​സ്ഥാ​നം ചെ​ന്നൈ​യാ​ണ്. എ​ന്നാ​ൽ മും​ബൈ തു​റ​മു​റം ന​വി മും​ബൈ, ക​ൽ​ക്ക​ത്ത, വി​ശാ​ഖ​പ​ട്ട​ണം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ സെ​ന്‍റ​റു​ക​ളു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ http.www.om uetu.in കാ​ണു​ക.

ത​യാ​റാ​ക്കി​യ​ത് : ബാ​ബു പ​ള്ളി​പ്പാ​ട്ട്

ചോ​ദ്യ​ങ്ങ​ൾ അ​യ​യ്ക്കേ​ണ്ട
ഇ ​മെ​യി​ൽ [email protected]
More News