University News
പ്ലാ​ന്‍റ് ഡി​എ​ൻ​എ ബാ​ർ​കോ​ഡിം​ഗ് ത്രി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു
തേ​ഞ്ഞി​പ്പ​ലം: ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ പ്ലാ​ന്‍റ് ബ​യോ​ടെ​ക്നോ​ള​ജി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ലാ​ന്‍റ് ഡി​എ​ൻ​എ ബാ​ർ​കോ​ഡിം​ഗ് ത്രി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​രം​ഭി​ച്ചു.

പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. സ​ന്തോ​ഷ് ന​ന്പി, പ്ര​ഫ. കെ.​വി. മോ​ഹ​ന​ൻ, ഡോ.​എ.​യൂ​സു​ഫ്, ആ​ർ.​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ദ​ക്ഷി​ണേ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി

തേ​ഞ്ഞി​പ്പ​ലം: കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ മ​ദ​ൻ​മോ​ഹ​ൻ മാ​ള​വ്യ അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രു മാ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​വി.​വി.​ജോ​ർ​ജ്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ പ്ര​ഫ. പി.​കെ. അ​രു​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സി. അ​ബ്ദു​ൾ മ​ജീ​ദ്, ഡോ. ​ടി. വ​സു​മ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തു​ന്ന മൂ​ന്നാം​ഘ​ട്ട പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണി​ത്.
More News