സാന്പത്തിക ശാസ്ത്ര ത്രിദിന അന്താരാഷ്ട്ര സെമിനാറിന് തുടക്കമായി
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ സാന്പത്തിക ശാസ്ത്ര പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. ജോണ് മത്തായിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് നടത്തുന്ന ത്രിദിന അന്താരാഷ്ട്ര സെമിനാറിന് തുടക്കമായി.
സർവകലാശാലാ രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. മുഖ്യധാര സാന്പത്തിക ശാസ്ത്രത്തിന്റെ പ്രശ്നങ്ങളും ദുരുപയോഗവും എന്ന വിഷയത്തിൽ പത്മശ്രീ അമിയ കുമാർ ഭഗ്ഷി മുഖ്യപ്രഭാഷണം നിർവഹിച്ചു. സാമൂഹിക മൂല്യങ്ങളെ പരിഗണിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി നടപ്പാക്കൽ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ജോണ് മത്തായി സെന്റർ സ്ഥാപകൻ പ്രഫ. എം.എ. ഉമ്മൻ, ആർബിഐ മുൻ ഉദ്യോഗസ്ഥൻ ഇ.മാധവൻ എന്നിവർ പ്രസംഗിച്ചു.
ത്രിദിന ദേശീയ വിദ്യാഭ്യാസ സെമിനാർ
തേഞ്ഞിപലം: ലൈഫ്ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റൻഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസംഭൂതം, വർത്തമാനം, ഭാവി എന്ന വിഷയത്തിൽ ത്രിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 21 മുതൽ 23 വരെയാണ് സെമിനാർ.
21ന് രാവിലെ പത്തിന് ആര്യഭട്ട ഹാളിൽ പ്രഫ. പി. ഉഷ ഉദ്ഘാടനം നിർവഹിക്കും. വിഎൻഎസ്ജി സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. രമേഷ് ചന്ദ്ര കോത്താരി മുഖ്യപ്രഭാഷണം നടത്തും.