University News
രാ​ജ്കു​മാ​രി അ​മൃ​ത് കൗ​ർ കോ​ള​ജി​ൽ ന​ഴ്സിം​ഗ്
കേ​​ന്ദ്ര ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ൽ ന്യൂ​​ഡ​​ൽ​​ഹി​​യി​​ലു​​ള്ള രാ​​ജ്കു​​മാ​​രി അ​​മൃ​​ത്കൗ​​ർ കോ​​ള​​ജ് ഓ​​ഫ് ന​​ഴ്സിം​​ഗി​​ൽ ബി​​എ​​സ്‌​​സി (ഓ​​ണേ​​ഴ്സ്), എം​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഇം​​ഗ്ലീ​​ഷ്, ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, ബ​​യോ​​ള​​ജി പ​​ഠി​​ച്ച് 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു പാ​​സാ​​യ​​വ​​ർ​​ക്ക് ബി​​എ​​സ്‌​​സി കോ​​ഴ്സി​​ന് ഫെ​​ബ്രു​​വ​​രി 19 മു​​ത​​ൽ മാ​​ർ​​ച്ച് 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പെ​​ണ്‍​കു​​ട്ടി​​ക​​ൾ മാ​​ത്രം അ​​പേ​​ക്ഷി​​ച്ചാ​​ൽ മ​​തി. പ്രാ​​യം 2019 ഒ​​ക്ടോ​​ബ​​ർ ഒ​​ന്നി​​ന് 17 വ​​യ​​സ് പൂ​​ർ​​ത്തി​​യാ​​യി​​രി​​ക്ക​​ണം. ആ​​കെ സീ​​റ്റു​​ക​​ളു​​ടെ എ​​ണ്ണം 69. ഏ​​പ്രി​​ൽ 28 നു ​​ന്യൂ​​ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ത്തു​​ന്ന പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ. ഒ​​ബ്ജ​​ക്ടീ​​വ് മാ​​തൃ​​ക​​യി​​ൽ ര​​ണ്ട​​ര മ​​ണി​​ക്കൂ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള​​താ​​യി​​രി​​ക്കും പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ.

ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, ബ​​യോ​​ള​​ജി എ​​ന്നി​​വ​​യി​​ൽ​​നി​​ന്നു പ്ല​​സ്ടു നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ചോ​​ദ്യ​​ങ്ങ​​ളു​​ണ്ടാ​​യി​​രി​​ക്കും. ഇം​​ഗ്ലീ​​ഷ് കോം​​പ്രി​​ഹെ​​ൻ​​ഷ​​ൻ, ആ​​രോ​​ഗ്യ മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പൊ​​തു വി​​ജ്ഞാ​​നം എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ൽ​​നി​​ന്നു ചോ​​ദ്യ​​ങ്ങ​​ളു​​ണ്ടാ​​യി​​രി​​ക്കും.
വെ​​ബ്സൈ​​റ്റ്: rakcon.com.
More News