University News
ഒന്നാം സെമസ്റ്റർ യുജി ഹാൾടിക്കറ്റ്
ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഒന്നാം സെമസ്റ്റർ ബികോം/ബിബിഎ (സിയുസിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.

എൻഎസ്എസ് മാർക്ക് ചേർക്കുന്നതിന്: ഫലം വെബ്സൈറ്റിൽ

2016 പ്രവേശനം ബികോം/ ബിബിഎ/ ബികോം ഓണേഴ്സ്, വൊകേഷണൽ/ ബിടിഎച്ച്എം/ ബിഎച്ച്എ (സിയുസിബിസിഎസ്എസ്) റഗുലർ കോള‌ജ് വിദ്യാർത്ഥികൾക്ക് അവരുടെ എൻഎസ്എസ് മാർക്ക് ചെർക്കുന്നതിനായി നാലാം സെമസ്റ്റർ വരെയുള്ള പരീക്ഷാഫലങ്ങൾ
31 വരെ വെബ്സൈറ്റിൽ ലഭ്യമാവും.

ആറാം സെമസ്റ്റർ പുനഃപ്രവേശനം

വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ ബിഎ/ ബികോം/ ബിഎസ് സി (മാത്‌സ്)/ ബിബിഎ (സിയുസിബിസിഎസ്എസ്) പ്രോഗ്രാമുകൾക്ക് 2012 മുതൽ 2015 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടി ഒന്ന് മുതൽ അഞ്ച് വരെയുള്ള സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാവാത്തവർക്ക് വിദൂരവിദ്യാഭ്യാസം വഴി ആറാം സെമസ്റ്ററിൽ പുനഃപ്രവേശനം നേടാം. ഓണ്‍ലൈനായി പിഴകൂടാതെ ഫെബ്രുവരി ഒന്ന് വരെ അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്‍റൗട്ട്, ചലാൻ, അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ ഹാൾടിക്കറ്റിന്‍റെ പകർപ്പ്, എസ്ഡിഇ ഐഡി/ ടിസി സഹിതം എസ്ഡിഇയിൽ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി ഒന്പത്. വിവരങ്ങൾ വെബ്സൈറ്റിൽ (www.sdeuoc.ac.in). ഫോണ്‍: 0494 2407356, 2407494.

പരീക്ഷാഫലം

2017 നവംബറിലെ ഒന്നാം സെമസ്റ്റർ ബികോം ഓണേഴ്സ് റഗുലർ (സിയുസിബിസിഎസ്എസ്), സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി രണ്ട് വരെ അപേക്ഷിക്കാം.

2018 ഏപ്രിൽ നടത്തിയ അവസാന വർഷ/മൂന്ന്, നാല് സെമസ്റ്റർ എം.എ ഇക്കണോമിക്സ് (നോണ്‍ സെമസ്റ്റർ) റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം.

ഒന്ന്, രണ്ട് കംബൈൻഡ് ബിആർക് 2017 സ്കീം റഗുലർ, 2012, 2004 സ്കീം സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് ഏപ്രിൽ 2018, 2004 സ്കീം ജൂണ്‍ 2016 (സെഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം. പ്രിന്‍റൗട്ട്, ചലാൻ സഹിതം ഫെബ്രുവരി 11നകം ലഭിക്കണം.

കേരള സ്പോർട്സ് കൗണ്‍സിൽ: പ്രതിനിധി തെരഞ്ഞെടുപ്പ്

കേരള സ്പോർട്സ് ആക്ട് 2000ലെ വകുപ്പ് 3 (3) "തെരഞ്ഞെടുത്ത അംഗങ്ങൾ’ (സി) പ്രകാരം കാലിക്കട്ട് സർവകലാശാലാ യൂണിയന്‍റെ ജനറൽ കൗണ്‍സിൽ അംഗങ്ങൾ സർവകലാശാലയുടെ ടീം ക്യാപ്റ്റൻമാരിൽ നിന്നും ഒരംഗത്തെ കേരള സ്പോർട്സ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം സർവകലാശാലാ ഓഫീസിൽ പ്രസിദ്ധീകരിച്ചു. സർവകലാശാലാ വെബ്സൈറ്റിൽ സ്പോർട്സ് കൗണ്‍സിൽ ഇലക്ഷൻ 2019 എന്ന തലക്കെട്ടിൽ ലഭ്യമാണ്.

പ്രിൻസിപ്പൽ കം അഡീഷണൽ ഡയറക്ടർ കരാർ നിയമനം

ടീച്ചർ എഡ്യുക്കേഷൻ കേന്ദ്രങ്ങൾക്ക് പ്രിൻസിപ്പൽ കം അഡീഷണൽ ഡയറക്ടർ തസ്തികയിൽ കരാർ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 28. പ്രായം: 65 വയസ് കവിയരുത്. പ്രതിമാസ മൊത്ത വേതനം: 28,000 രൂപ. വിവരങ്ങൾ വെബ്സൈറ്റിൽ.